< Back
India
രാജ്യസഭയില്‍ കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് മോദിരാജ്യസഭയില്‍ കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് മോദി
India

രാജ്യസഭയില്‍ കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് മോദി

Sithara
|
5 Dec 2017 9:12 PM IST

മന്‍മോഹന്‍ സിംഗിനെ അധിക്ഷേപിച്ചെന്ന് ആരോപിച്ച് കോണ്‍ഗ്രസ് സഭയില്‍ നിന്നിറങ്ങി പോയി.

രാജ്യസഭയിലും കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം. യുപിഎ സര്‍ക്കാരിന്റെ കാലത്ത് ധാരാളം അഴിമതിക്കഥകള്‍ പുറത്ത് വന്നെങ്കിലും അതിലൊന്നും പ്രധാനമന്ത്രിയുടെ പേരില്ല. പക്ഷെ പ്രധാനമന്ത്രി അറിയാതെ എങ്ങനെ അഴിമതി നടക്കുമെന്ന് മോദി ചോദിച്ചു.

മന്‍മോഹന്‍ സിംഗിനെ അധിക്ഷേപിച്ചെന്ന് ആരോപിച്ച് കോണ്‍ഗ്രസ് സഭയില്‍ നിന്നിറങ്ങി പോയി. നോട്ട് നിരോധത്തിന് ശേഷം 700 മാവോവാദികള്‍ കീഴടങ്ങിയെന്ന് പ്രധാനമന്ത്രി അവകാശപ്പെട്ടു. പണരഹിത സമ്പദ് വ്യവസ്ഥ സാവധാനമാണ്‌‌ ഉണ്ടാവുകയെന്നും അദ്ദേഹം പറഞ്ഞു.

Related Tags :
Similar Posts