< Back
India
അതിര്‍ത്തി ഗ്രാമങ്ങളിലുള്ളവരെ ഒഴിപ്പിച്ചു; പൂഞ്ചില്‍ ഏറ്റുമുട്ടല്‍അതിര്‍ത്തി ഗ്രാമങ്ങളിലുള്ളവരെ ഒഴിപ്പിച്ചു; പൂഞ്ചില്‍ ഏറ്റുമുട്ടല്‍
India

അതിര്‍ത്തി ഗ്രാമങ്ങളിലുള്ളവരെ ഒഴിപ്പിച്ചു; പൂഞ്ചില്‍ ഏറ്റുമുട്ടല്‍

Damodaran
|
7 Dec 2017 3:34 AM IST

വാഗാ അതിര്‍ത്തിയിലെ പതിവ് സൈനിക പരേഡ് ഇന്ത്യ റദ്ദാക്കി

പാക് അതിര്‍ത്തിക്കുള്ളില്‍ കയറി ഇന്ത്യ നടത്തിയ സൈനിക നടപടിയെത്തുടര്‍ന്ന് പഞ്ചാബിലും ജമ്മു കശ്മീരിലും പാക് അതിര്‍ത്തിയോട് ചേര്‍ന്ന് താമസിക്കുന്നവരെ വീടുകളില്‍ നിന്ന് ഒഴിപ്പിച്ചു. ഈ പ്രദേശങ്ങളില്‍ സുരക്ഷക്കായി കൂടുതല്‍ ബിഎസ്എഫ് സൈനികരെ വിന്യസിച്ചിട്ടുണ്ട്. 22 രാജ്യങ്ങളുടെ നയതന്ത്ര പ്രതിനിധികളെ വിദേശകാര്യ സെക്രട്ടറി വിളിച്ചു വരുത്തി സ്ഥിതിഗതികള്‍ വിശദീകരിച്ചു.

പൂഞ്ച് മേഖലയില്‍ തീവ്രവാദികളും സൈന്യവും തമ്മില്‍ വീണ്ടും വെടിവെപ്പുണ്ടായി. ഇപ്പോഴും വെടിവെപ്പ് തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്. അവധിയിലുള്ള സൈനികരുടെ അവധി റദ്ദാക്കിയിട്ടുണ്ട്. വാഗ അതിര്‍ത്തിയിലെ സൈനിക പരേഡ് ഇന്ത്യ റദ്ദാക്കി.

Similar Posts