< Back
India
ആപ്പിലേക്കില്ല; ആവാസ് എ പഞ്ചാബുമായി സിദ്ധുആപ്പിലേക്കില്ല; ആവാസ് എ പഞ്ചാബുമായി സിദ്ധു
India

ആപ്പിലേക്കില്ല; ആവാസ് എ പഞ്ചാബുമായി സിദ്ധു

Alwyn
|
7 Dec 2017 5:35 PM IST

ആവാസ് എ പഞ്ചാബ് എന്നാണ് പാര്‍ട്ടിയുടെ പേര്.

മുന്‍ ക്രിക്കറ്റ് താരവും ബിജെപി മുന്‍ എംപിയുമായ നവ്ജ്യോത് സിങ് സിദ്ധു പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചു. ആവാസ് എ പഞ്ചാബ് എന്നാണ് പാര്‍ട്ടിയുടെ പേര്. മുന്‍ ഹോക്കി താരവും എംഎല്‍എയുമായ പര്‍ഗത് സിങുമായി ചേര്‍ന്നാണ് സിദ്ധു പാര്‍ട്ടി രൂപീകരിച്ചത്. ലുധിയാനയില്‍ നിന്നുള്ള രണ്ട് സ്വതന്ത്ര എംഎല്‍എമാരും പാര്‍ട്ടിയില്‍ ചേര്‍ന്നിട്ടുണ്ട്. ബിജെപി വിട്ട ശേഷം സിദ്ധു ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നേക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ എഎപി നേതൃത്വ‌വുമായി നടത്തിയ ചര്‍ച്ചയില്‍ ധാരണയായിരുന്നില്ല. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിന്റെ പഞ്ചാബ് സന്ദര്‍ശനത്തിനിടെയാണ് സിദ്ധുവിന്റെ പാര്‍ട്ടി പ്രഖ്യാപനം. കെജ്‍രിവാളിന് പറയുന്നതെന്തും അനുസരിക്കുന്നവരെ മാത്രമാണ് ആവശ്യമെന്ന് സിദ്ധു പാര്‍ട്ടി പ്രഖ്യാപനവേളയില്‍ പറഞ്ഞു. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ താന്‍ മാറി നില്‍ക്കണമെന്നും ഭാര്യയ്ക്ക് സീറ്റ് നല്‍കി മന്ത്രിയാക്കാമെന്ന് കെജ്‌രിവാള്‍ വാഗ്ദാനം ചെയ്തതായും സിദ്ധു പറഞ്ഞു.

Similar Posts