< Back
India
നോട്ട് അസാധുവാക്കല്‍ സമ്പൂര്‍ണ പരാജയമാണെന്ന് രാഹുല്‍ ഗാന്ധിIndia
നോട്ട് അസാധുവാക്കല്‍ സമ്പൂര്‍ണ പരാജയമാണെന്ന് രാഹുല്‍ ഗാന്ധി
|10 Dec 2017 11:04 AM IST
പണക്കാരുടെ എട്ട് ലക്ഷം കോടി ലോണ്‍ എഴുതി തള്ളാനാണ് നോട്ട് നിരോദിച്ചതെന്നും ഉത്തര്‍ പ്രേദേശിലെ ജോന്‍പൂരില്‍ രാഹുല്‍ പറഞ്ഞു
നോട്ട് അസാധുവാക്കല്‍ സമ്പൂര്‍ണ പരാജയമാണെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. നോട്ട് നിരോധത്തിലൂടെ അഴിമതിക്കാരുടേയും കള്ളപ്പണക്കാരുടേയുമല്ല പാവപ്പെട്ടവരുടെ രക്തമാണ് ചിന്തിയത്. ദരിദ്രരുടെ പണം ബാങ്കില്‍ കിടക്കേണ്ടത് മോദിയുടെ ആവശ്യമാണ്. പണക്കാരുടെ എട്ട് ലക്ഷം കോടി ലോണ്‍ എഴുതി തള്ളാനാണ് നോട്ട് നിരോദിച്ചതെന്നും ഉത്തര്‍ പ്രേദേശിലെ ജോന്‍പൂരില്‍ രാഹുല്‍ പറഞ്ഞു.