പരീക്കര്‍ മന്ത്രിസഭ അധികാരമേറ്റു; ഗോവയില്‍ വിശ്വാസ വോട്ടെടുപ്പ് വ്യാഴാഴ്ചപരീക്കര്‍ മന്ത്രിസഭ അധികാരമേറ്റു; ഗോവയില്‍ വിശ്വാസ വോട്ടെടുപ്പ് വ്യാഴാഴ്ച
|അമിത് ഷാ ഉള്‍പ്പെടെയുള്ളവരുടെ സാന്നിധ്യത്തിലായിരുന്നു സത്യപ്രതിജ്ഞ ചടങ്ങ്
ഗോവ മുഖ്യമന്ത്രിയായി മനോഹര്‍ പരിക്കര്‍ സത്യപ്രതിജ്ഞ ചെയ്തു. പനജിയിലെ രാജ്ഭവനില്‍ വൈകിട്ട് അഞ്ച് മണിക്കായിരുന്നു ചടങ്ങ്. അതേസമയം പരിക്കര്‍ വ്യാഴാഴ്ച രാവിലെ പതിനൊന്ന് മണിക്ക് നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പില്‍ ഭൂരിപക്ഷം തെളിയക്കണമന്ന് സുപ്രിം കോടതി ഉത്തരവിട്ടു. ഇത് നാലാം തവണയാണ് പരിക്കര്‍ ഗോവ മുഖ്യമന്ത്രിയാകുന്നത്. വൈകിട്ട് അഞ്ച് മണിക്ക് പനജിയിലെ രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ മൃദുല സിന്‍ഹ മനോഹര്‍ പരിക്കറിന് സത്യവാചകം ചൊല്ലിക്കൊടുത്തു.
എംജിപി നേതാവ് മനോഹര്‍ അജ്ഗാഓങ്കര്‍, ഗോവ ഫോര്‍വേഡ് പാര്‍ട്ടിയുടെ വിജയ് സര്‍ദേശായി, സ്വതന്ത്ര എംഎല്‍എ രോഹന്‍ ഖൌന്തേ തുടങ്ങിയവരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. സത്യപ്രതിജ്ഞ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നല്‍കിയ ഹരജി സുപ്രിം കോടതി രാവിലെ തള്ളിയിരുന്നു.അതേസമയം, മാര്‍ച്ച് പതിനാറിന് രാവിലെ 11 മണിക്ക്, പരിക്കര്‍ വിശ്വാസ വോട്ടെടുപ്പ് നേരിട്ട് നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കണമെന്നും കോടതി ഉത്തരവിട്ടിരുന്നു. അതിനാല്‍ പരിക്കറിന്‍റെ മുഖ്യമന്ത്രി സ്ഥാനം താല്‍ക്കാലികം മാത്രമാണെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. 13 അംഗങ്ങളുള്ള ബിജെപി എംജിപിയുടെയും ഗോവ ഫേര്‍വേഡ് പാര്‍ട്ടിയുടെയും മൂന്ന് വീതം അംഗങ്ങളുടെയും, മൂന്ന് സ്വതന്ത്രരുടെയും പിന്തുണയാണ് അവകാശപ്പെടുന്നത്.