< Back
India
ഇന്ത്യയിലെ പാക് ഹൈക്കമ്മീഷണര്‍ക്ക് ഭീഷണി സന്ദേശംIndia
ഇന്ത്യയിലെ പാക് ഹൈക്കമ്മീഷണര്‍ക്ക് ഭീഷണി സന്ദേശം
|16 Dec 2017 1:01 AM IST
ഇന്ത്യയിലെ പാകിസ്താന്‍ ഹൈക്കമ്മീഷണര്‍ അബ്ദുല്‍ ബാസിതിന് ഭീഷണി സന്ദേശം. എത്രയും വേഗം ഇന്ത്യ വിടണമെന്നാണ് ബാസിതിന് ലഭിച്ച ഫോണ്‍ സന്ദേശം.

ഇന്ത്യയിലെ പാകിസ്താന്‍ ഹൈക്കമ്മീഷണര്‍ അബ്ദുല്‍ ബാസിതിന് ഭീഷണി സന്ദേശം. എത്രയും വേഗം ഇന്ത്യ വിടണമെന്നാണ് ബാസിതിന് ലഭിച്ച ഫോണ്‍ സന്ദേശം. അജ്ഞാത നമ്പറില്‍ നിന്നാണ് ഫോണ്‍ കോള്‍ വന്നതെന്നും എത്രയും വേഗം നിങ്ങള്‍ സ്വന്തം രാജ്യത്തേക്ക് മടങ്ങുന്നതാണ് നല്ലതെന്നായിരുന്നു സന്ദേശമെന്നും പാക് ഹൈക്കമ്മീഷന്‍ ഓഫീസ് വൃത്തങ്ങളെ ഉദ്ധരിച്ച് ജിയോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ തയാറെടുക്കുകയായിരുന്ന തീവ്രവാദികളുടെ താവളങ്ങളില്‍ ഇന്ത്യന്‍ സൈന്യം ആക്രമണം നടത്തിയതിന് പിന്നാലെയായിരുന്നു ഭീഷണി സന്ദേശമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.