< Back
India
പൊതു ബജറ്റിന്മേലുള്ള ചര്‍ച്ച ലോക്‍സഭയില്‍ ഇന്ന് മുതല്‍പൊതു ബജറ്റിന്മേലുള്ള ചര്‍ച്ച ലോക്‍സഭയില്‍ ഇന്ന് മുതല്‍
India

പൊതു ബജറ്റിന്മേലുള്ള ചര്‍ച്ച ലോക്‍സഭയില്‍ ഇന്ന് മുതല്‍

admin
|
16 Dec 2017 12:08 PM IST

ഇ.പി.എഫ് നിക്ഷേപത്തിന് നികുതി ഏര്‍പ്പെടുത്തിയതായിരുന്നു എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ഒരു പോലെ എതിര്‍ത്തിരുന്ന നിര്‍ദേശം.

പൊതു ബജറ്റിന്മേലുള്ള ചര്‍ച്ച ലോക്‍സഭയില്‍ ഇന്ന് ആരംഭിയ്ക്കും. ആധാര്‍ ബില്‍ ധനകാര്യ ബില്ലായി പാസ്സാക്കുന്നതടക്കമുള്ള സര്‍ക്കാര്‍ നീക്കങ്ങള്‍ക്കെതിരെ പ്രതിപക്ഷം ചര്‍ച്ചയിയില്‍ രംഗത്തു വരും. ഇ.പി.എഫ് നിക്ഷേപത്തിന്മേല്‍ നികുതി ഏര്‍പ്പെടുത്തിയ തീരുമാനം പിന്‍വലിക്കുന്നതായി കഴിഞ്ഞ ദിവസം തന്നെ ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റിലി ലോക്സഭയെ അറിയിച്ചിരുന്നു.
വിവിധ മേഖലകളില്‍ നൂറു ശതമാനം നേരിട്ടുള്ള വിദേശനിക്ഷേപം അനുവദിയ്ക്കുന്നതും പല മേഖലകളിലും വിദേശ നിക്ഷേപ പരിധി ഉയര്‍ത്തുന്നതും അടക്കമുള്ള ബജറ്റ് നിര്‍ദേശങ്ങളായിരിയ്ക്കും പ്രധാനമായും പ്രതിപക്ഷത്തിന്റെ എതിര്‍പ്പിന് ഇടയാക്കുക. കൂടുതല്‍ മേഖലകളില്‍ സ്വകാര്യവത്കരണം നടപ്പാക്കുന്നതടക്കമുള്ള നടപടികളെയും വിവിധ പ്രതിപക്ഷ പാര്‍ട്ടികള്‍ ചോദ്യം ചെയ്യും.

എന്നാല്‍ ബജറ്റ് ചര്‍ച്ച ആരംഭിയ്ക്കുന്നതിന്റെ തലേന്ന് തന്നെ ഈ നിര്‍ദേശം പിന്‍വലിയ്ക്കുന്നതായി അറിയിച്ച് സര്‍ക്കാര്‍ തലയൂരുകയായിരുന്നു. രാജ്യസഭയില്‍ നന്ദി പ്രമേയ ചര്‍ച്ച അവസാനിച്ചുവെങ്കിലും സമയം അതിക്രമിച്ചതിനാല്‍ പ്രധാനമന്ത്രി മറുപടി പറഞ്ഞിട്ടില്ല. ഉച്ചയ്ക്ക് 2 മണിയ്ക്ക് പ്രധാനമന്ത്രി മണിയ്ക്ക് മറുപടി നല്‍കുമെന്ന് ഉപാദ്ധ്യക്ഷന്‍ അറിയിച്ചിട്ടുണ്ട്. ഈ ആഴ്ച പാസ്സാക്കാന്‍ ഉദ്ദേശിച്ചിട്ടുള്ള 12 ബില്ലുകളില്‍ ചിലത് പാസ്സാക്കാനുള്ള ശ്രമം ഇരുസഭകളിലും സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടാവും. അഴിമതിയോരോപണമുന്നയ്ക്കുന്നവരുടെ സംരക്ഷണം ഉറപ്പു വരുത്തുന്നതിനുള്ള ബില്‍, ആധാര്‍ ബില്‍ തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നുണ്ട്.

Similar Posts