< Back
India
ഉന അതിക്രമത്തെ അനുകൂലിച്ച ബിജെപി എംഎല്‍എക്കെതിരെ കേസ്India
ഉന അതിക്രമത്തെ അനുകൂലിച്ച ബിജെപി എംഎല്‍എക്കെതിരെ കേസ്
|19 Dec 2017 6:53 AM IST
പശുവിനെ കൊന്ന സംഭവം ദലിതരുടെ വൃത്തികേടാണ് കാണിക്കുന്നതെന്നും പശുവിനെ കൊല്ലാന്‍ കൊണ്ടുപോയ ദലിതരെ ...

ഗുജറാത്തിലെ ഉനയില്‍ ചത്തപശുവിന്റെ തോല്‍ എടുത്തതിന്റെ പേരില്‍ ദലിതരെ ആക്രമിച്ച സംഭവത്തില്‍ ദലിത് വിരുദ്ധ പ്രസ്താവന നടത്തിയ ബിജെപി എംഎല്‍എക്കെതിരെ കേസെടുത്തു. തെലങ്കാന എംഎല്‍എ രാജസിങിനെതിരെയാണ് ഹൈദരാബാദ് പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. പശുവിനെ കൊന്ന സംഭവം ദലിതരുടെ വൃത്തികേടാണ് കാണിക്കുന്നതെന്നും പശുവിനെ കൊല്ലാന്‍ കൊണ്ടുപോയ ദലിതരെ മര്‍ദിച്ചവരെ പിന്തുണക്കുന്നുവെന്നുമായിരുന്നു രാജസിങിന്റെ പ്രസ്താവന. ഫേസ്ബുക്ക് വീഡിയോയിലൂടെയായിരുന്നു രാജസിങ് വിവാദ പരാമര്‍ശം നടത്തിയത്.