< Back
India
പശ്ചിമഘട്ട സംരക്ഷണം: എംപിമാരുടെ യോഗം ഇന്ന്India
പശ്ചിമഘട്ട സംരക്ഷണം: എംപിമാരുടെ യോഗം ഇന്ന്
|20 Dec 2017 6:22 PM IST
കേരളത്തിനു പുറമെ ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, കര്‍ണാടക, തമിഴ്നാട് എന്നിവിടങ്ങളില്‍ നിന്നുള്ള എം.പിമാരും യോഗത്തില്‍ പങ്കെടുക്കും.
പശ്ചിമഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി വനം പരിസ്ഥിതി മന്ത്രി അനില്‍ എം ദവെ വിളിച്ചു ചേര്‍ത്ത എം.പിമാരുടെ യോഗം ഇന്ന് വൈകിട്ട് ഡല്‍ഹിയില്‍ നടക്കും. ഇക്കാര്യത്തിലുള്ള ആശങ്കകള്‍ പരിഹരിക്കാന്‍ യോഗം വിളിക്കണമെന്ന് പുതിയ വനം പരിസ്ഥിതി മന്ത്രി ചുമതലയേറ്റയുടന്‍ തന്നെ കേരളം ആവശ്യപ്പെട്ടിരുന്നു. കേരളത്തിനു പുറമെ ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, കര്‍ണാടക, തമിഴ്നാട് എന്നിവിടങ്ങളില്‍ നിന്നുള്ള എം.പിമാരും യോഗത്തില്‍ പങ്കെടുക്കും.