< Back
India
കള്ളപാസ്പോര്‍ട്ട് കേസില്‍ ഛോട്ടാ രാജന് ഏഴ് വര്‍ഷം തടവ് ശിക്ഷകള്ളപാസ്പോര്‍ട്ട് കേസില്‍ ഛോട്ടാ രാജന് ഏഴ് വര്‍ഷം തടവ് ശിക്ഷ
India

കള്ളപാസ്പോര്‍ട്ട് കേസില്‍ ഛോട്ടാ രാജന് ഏഴ് വര്‍ഷം തടവ് ശിക്ഷ

Sithara
|
22 Dec 2017 10:54 AM IST

ഛോട്ടാ രാജനെതിരായ കേസുകളിലെ ആദ്യത്തെ വിധിയാണ് ഇന്നുണ്ടായിരിക്കുന്നത്.

അധോലോക തലവന്‍ ഛോട്ടാ രാജന് ഏഴ് വര്‍ഷം തടവ് ശിക്ഷ. വ്യാജ പാസ്പോര്‍ട്ട് കേസില്‍ ഡല്‍ഹി പട്യാല കോടതിയാണ് ശിക്ഷ വിധിച്ചത്. 15000 രൂപ പിഴയടക്കാനും കോടതി വിധിച്ചു. രാജന് വ്യാജ പേരില്‍ പാസ്പോര്‍ട്ട് അനുവദിച്ച മൂന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും സമാന ശിക്ഷ വിധിച്ചു.

വ്യാജ പേരില്‍ ലഭിച്ച പാസ്പോര്‍ട്ട് ഉപയോഗിച്ചാണ് ഛോട്ടാ രാജന്‍ രാജ്യം വിട്ടതെന്നാണ് സിബിഐയുടെ കുറ്റപത്രത്തില്‍ പറയുന്നത്. കൊലപാതകം, കള്ളക്കടത്ത് തുടങ്ങിയ നിരവധി കേസുകളില്‍ പ്രതിയായ ഛോട്ടാ രാജനെ 2015ല്‍ ഇന്തോനേഷ്യന്‍ പൊലീസാണ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ഇന്ത്യക്ക് കൈമാറുകയായിരുന്നു. ഛോട്ടാ രാജനെതിരായ കേസുകളിലെ ആദ്യത്തെ വിധിയാണ് ഇന്നുണ്ടായിരിക്കുന്നത്.

Related Tags :
Similar Posts