< Back
India
കേന്ദ്ര സര്‍ക്കാരിന് പിഴയിട്ട് സുപ്രീംകോടതികേന്ദ്ര സര്‍ക്കാരിന് പിഴയിട്ട് സുപ്രീംകോടതി
India

കേന്ദ്ര സര്‍ക്കാരിന് പിഴയിട്ട് സുപ്രീംകോടതി

Subin
|
31 Dec 2017 7:57 AM IST

റോഡപകടങ്ങള്‍ വര്‍ദ്ധിക്കുന്നത് സംബന്ധിച്ച് സമര്‍പ്പിക്കപ്പെട്ട പൊതു താല്‍പര്യ ഹരജിയില്‍ എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാത്തതിനെ തുടര്‍ന്നാണ് 25,000 രൂപ പിഴയടക്കാന്‍ കേന്ദ്ര ഗതാഗത മന്ത്രാലയത്തോട് കോടതി ഉത്തരവിട്ടത്.

കേന്ദ്ര സര്‍ക്കാരിന് സുപ്രിം കോടതിയുടെ പിഴ. റോഡപകടങ്ങള്‍ വര്‍ദ്ധിക്കുന്നത് സംബന്ധിച്ച് സമര്‍പ്പിക്കപ്പെട്ട പൊതു താല്‍പര്യ ഹരജിയില്‍ എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാത്തതിനെ തുടര്‍ന്നാണ് 25,000 രൂപ പിഴയടക്കാന്‍ കേന്ദ്ര ഗതാഗത മന്ത്രാലയത്തോട് കോടതി ഉത്തരവിട്ടത്. കോടതി നടപടികള്‍ വൈകിപ്പിക്കുന്നതിന് പ്രധാന വ്യവഹാരിയായ കേന്ദ്ര സര്‍ക്കാരാണ് പ്രധാന ഉത്തരവാദിയെന്നും കോടതി കുറ്റപ്പെടുത്തി.

രാജ്യത്തെ റോഡപകടങ്ങള്‍ വര്‍ദ്ധിക്കുന്നതുമായി ബന്ധപ്പെട്ട് മൂന്ന് വര്‍ഷം മുമ്പ് സമര്‍പ്പിക്കപ്പെട്ട പൊതുതാല്‍പര്യ ഹരജിയിലാണ് സുപ്രീംകോടതിയുടെ നടപടി. ഹരജിയില്‍ എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് കോടതി നോട്ടീസയച്ചിരുന്നു. കഴിഞ്ഞ ഒരു വര്‍ഷമായിട്ടും എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാതെ സര്‍ക്കാര്‍, സമയം നീട്ടി വാങ്ങുകായിരുന്നു. ഇന്ന് കേസ് പരിഗണിച്ചപ്പോള്‍ സത്യവാങ്ങ്മൂലം സമര്‍പ്പിക്കാന്‍ വീണ്ടും കൂടുതല്‍ സമയം ആവശ്യപ്പെട്ടു. ഇതില്‍ ക്ഷുഭിതരായ ചീഫ് ജസ്റ്റി ടിഎസ് താക്കൂര്‍ അധ്യക്ഷനായ ബെഞ്ച് സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിക്കുകയും പിഴ ഈടാക്കുകയും ചെയ്യുകയായിരുന്നു.

കോടതി നടപടികള്‍ വൈകിപ്പിക്കുന്നതിന് നഷ്ടപരിഹാരമായി ഗതാഗത മന്ത്രാലയം 25000 രൂപ പിഴയടക്കണം. സുപ്രീംകോടതിയില്‍ വരുന്നത് പഞ്ചായത്ത് ചേരനല്ല. ഏറ്റവും വലിയ വ്യവഹാരിയായ കേന്ദ്ര സര്‍ക്കാര്‍ തന്നെ നടപടികളില്‍ വീഴ്ച വരുത്തി, കേസുകള്‍ അനന്തമായി നീളുന്നതില്‍ കോടതികളെ കുറ്റപ്പെടുത്തുകയാണെന്നും കോടതി വിമര്‍ശിച്ചു. തുടര്‍ന്ന് മൂന്ന് ആഴ്ച്ചക്കകം എതിര്‍ സത്യാവാങ്മൂലം സമര്‍പ്പിക്കാമെന്ന് അറ്റോര്‍ണി ജനറല്‍ കോടതിയെ അറിയിച്ചു.

Related Tags :
Similar Posts