< Back
India
ശമ്പളം വേണോ; വീട്ടില്‍ കക്കൂസുണ്ടെന്ന സാക്ഷ്യപത്രം ഹാജരാക്കണമെന്ന് കലക്ടര്‍ശമ്പളം വേണോ; വീട്ടില്‍ കക്കൂസുണ്ടെന്ന സാക്ഷ്യപത്രം ഹാജരാക്കണമെന്ന് കലക്ടര്‍
India

ശമ്പളം വേണോ; വീട്ടില്‍ കക്കൂസുണ്ടെന്ന സാക്ഷ്യപത്രം ഹാജരാക്കണമെന്ന് കലക്ടര്‍

Khasida
|
6 Jan 2018 3:00 PM IST

സ്വന്തമായി കക്കൂസില്ലെങ്കില്‍ ഇനി മുതല്‍ ശമ്പളമുണ്ടാകില്ലെന്ന് സര്‍ക്കാര്‍ ജീവനക്കാരോട് കലക്ടര്‍.

സ്വന്തമായി കക്കൂസില്ലെങ്കില്‍ ഇനി മുതല്‍ ശമ്പളമുണ്ടാകില്ലെന്ന് സര്‍ക്കാര്‍ ജീവനക്കാരോട് കലക്ടര്‍. മധ്യപ്രദേശിലെ ഷഹ്ദോല്‍ ജില്ലാകലക്ടര്‍ മുകേഷ് കുമാര്‍ ശുക്ലയാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. സ്വച്ഛ് ഭാരത് മിഷന്റെ ഭാഗമായി വീട്ടില്‍ കക്കൂസ് നിര്‍മ്മിക്കണമെന്ന് എല്ലാ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും കലക്ടര്‍ നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു.

വീട്ടില്‍ ശൌചാലയമുണ്ടെന്ന സര്‍ട്ടിഫിക്കറ്റ് ട്രഷറിയില്‍ ഹാജരാക്കിയാല്‍ മാത്രമേ നവംബര്‍ മുതല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം ലഭിക്കുകയുള്ളൂ... അതത് വകുപ്പ് മേധാവികളാണ് സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടത്. ശൌചാലയം നിര്‍മ്മിച്ചാല്‍ മാത്രം പോര, വീട്ടിലെ അംഗങ്ങളെല്ലാം അത് ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക എന്നതും ജീവനക്കാരുടെ ഉത്തരവാദിത്വമാണെന്ന് കലക്ടര്‍ പറയുന്നു.

പൊതുസ്ഥലങ്ങളിലെ മലമൂത്രവിസര്‍ജ്ജനം തടയുക എന്ന ലക്ഷ്യം വെച്ചാണ് കലക്ടറുടെ പുതിയ പരിഷ്കാരം.

Related Tags :
Similar Posts