< Back
India
റാംപൂരില്‍ ട്രെയിന്‍ പാളം തെറ്റി, പത്തോളം പേര്‍ക്ക് പരിക്ക്റാംപൂരില്‍ ട്രെയിന്‍ പാളം തെറ്റി, പത്തോളം പേര്‍ക്ക് പരിക്ക്
India

റാംപൂരില്‍ ട്രെയിന്‍ പാളം തെറ്റി, പത്തോളം പേര്‍ക്ക് പരിക്ക്

admin
|
14 Jan 2018 7:19 PM IST

അന്വേഷണത്തിന് ഉത്തരവിട്ടതായും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും റെയില്‍വെ മന്ത്രി സുരേഷ് പ്രഭു പ്രതികരിച്ചു.

ഉത്തര്‍ പ്രദേശിനടുത്ത് റാംപൂരില്‍ ട്രെയിന്‍ പാളം തെറ്റി. മീററ്റില്‍ നിന്നും ലക്നൌവിലേക്ക് പോവുകയായിരുന്ന രാജധാനി എക്പ്രസിന്റെ എട്ട് ബോഗികളാണ് പാളം തെറ്റിയത്.15 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അന്വേഷണത്തിന് ഉത്തരവിട്ടതായും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും റെയില്‍വെ മന്ത്രി സുരേഷ് പ്രഭു പ്രതികരിച്ചു.

പരിക്കേറ്റവര്‍ക്ക് 25,000 രൂപയും ഗുരുതരമായി പരിക്കേറ്റവര്‍ക്ക് 50,000 രൂപയും സഹായധനം നല്‍കുമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും അറിയിച്ചു. അപകടം 25 ഓളം ട്രെയിന്‍ സര്‍വീസുകളെ ബാധിച്ചിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം.

Related Tags :
Similar Posts