< Back
India
പിന്തുണച്ചവര്‍ക്ക് നന്ദിപറഞ്ഞ് ശശികല; പനീര്‍ശെല്‍വം ജയാ സമാധിയില്‍പിന്തുണച്ചവര്‍ക്ക് നന്ദിപറഞ്ഞ് ശശികല; പനീര്‍ശെല്‍വം ജയാ സമാധിയില്‍
India

പിന്തുണച്ചവര്‍ക്ക് നന്ദിപറഞ്ഞ് ശശികല; പനീര്‍ശെല്‍വം ജയാ സമാധിയില്‍

Sithara
|
27 Jan 2018 7:38 PM IST

തമിഴ്നാട് കാവൽ മുഖ്യമന്ത്രി ഒ പനീർശെൽവം ജയലളിതയുടെ സമാധിയില്‍ സന്ദർശനം നടത്തി. ശശികല കൂവത്തൂരിലെ ഗോള്‍ഡന്‍ ബേ റിസോര്‍ട്ടില്‍ നിന്ന് പോയസ് ഗാര്‍ഡനിലേക്ക് തിരിച്ചു

തമിഴ്നാട് കാവൽ മുഖ്യമന്ത്രി ഒ പനീർശെൽവം ചെന്നൈ മറീനാ ബീച്ചിലെ ജയലളിതയുടെ സമാധിയില്‍ സന്ദർശനം നടത്തി. പനീർശെൽവത്തെ അനുകൂലിക്കുന്ന നേതാക്കളും ജയലളിതയുടെ സഹോദരപുത്രി ദീപ ജയകുമാറും ഒപ്പമുണ്ടായിരുന്നു. ഏതാനും ദിവസം മുന്‍പ് ഇതുപോലൊരു സന്ദർശനത്തിലാണ് ശശികലയെ തള്ളിപ്പറഞ്ഞ് പനീർശെൽവം പുതിയ രാഷ്ട്രീയ നീക്കങ്ങൾക്ക് തുടക്കമിട്ടത്.

അതിനിടെ ശശികല കൂവത്തൂരിലെ ഗോള്‍ഡന്‍ ബേ റിസോര്‍ട്ടില്‍ നിന്ന് പോയസ് ഗാര്‍ഡനിലേക്ക് തിരിച്ചു. പ്രതിസന്ധിയില്‍ പിന്തുണച്ചവര്‍ക്ക് നന്ദിയെന്ന് ശശികല പറഞ്ഞു. പാര്‍ട്ടിയില്‍ നിന്ന് തന്നെ അകറ്റാന്‍ ആര്‍ക്കും കഴിയില്ല. എവിടെ ആയാലും പാര്‍ട്ടിക്കൊപ്പമായിരിക്കുമെന്നും ശശികല പറഞ്ഞു.

Similar Posts