< Back
India
പുതിയ ചാനലുമായി അര്‍ണബ് ഗോസ്വാമിപുതിയ ചാനലുമായി അര്‍ണബ് ഗോസ്വാമി
India

പുതിയ ചാനലുമായി അര്‍ണബ് ഗോസ്വാമി

Ubaid
|
4 Feb 2018 2:38 PM IST

2017 ആദ്യം നടക്കാനിരിക്കുന്ന ഉത്തര്‍ പ്രദേശ് തിരഞ്ഞെടുപ്പിന് മുമ്പായി പുതിയ ചാനല്‍ പ്രവര്‍ത്തനം ആരംഭിച്ചേക്കും

മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ അര്‍ണബ് ഗോസ്വാമിയുടെ നേതൃത്വത്തില്‍ പുതിയ മാധ്യമ സ്ഥാപനം തുടങ്ങുന്നു. 'റിപ്പബ്ലിക്' എന്ന പേരിലുള്ള ചാനല്‍ ഉടന്‍ പ്രവര്‍ത്തനം തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്. 2017 ആദ്യം നടക്കാനിരിക്കുന്ന ഉത്തര്‍ പ്രദേശ് തിരഞ്ഞെടുപ്പിന് മുമ്പായി പുതിയ ചാനല്‍ പ്രവര്‍ത്തനം ആരംഭിച്ചേക്കും. പത്തു വര്‍ഷത്തോളം ടൈംസ് നൌ ചാനലില്‍ പ്രവര്‍ത്തിച്ച അര്‍ണബ് നവംബറില്‍ ആയിരുന്നു രാജിവെച്ചത്. രാജി വെയ്ക്കുമ്പോള്‍ ചാനലിന്റെ ചീഫ് എഡിറ്റര്‍ ആയിരുന്നു അര്‍ണബ്. നേരത്തെ, ടെലഗ്രാഫ്, എന്‍ ഡി ടി വി എന്നീ മാധ്യമസ്ഥാപനങ്ങളിലും അര്‍ണബ് പ്രവര്‍ത്തിച്ചിരുന്നു.

അര്‍ണബ് രാജി വെച്ചതിനെ തുടര്‍ന്ന് രാഹുല്‍ ശിവശങ്കറിനെ ടൈംസ് നൌവിന്റെ ചീഫ് എഡിറ്റര്‍ ആയി നിയമിച്ചിരുന്നു.

Similar Posts