< Back
India
കശ്മീര്‍ സംഘര്‍ഷം രൂക്ഷമായതിന്റെ ഉത്തരവാദിത്വം കേന്ദ്രം ഭരിച്ച സര്‍ക്കാറുകള്‍ക്കെന്ന് മെഹ്ബൂബ മുഫ്തികശ്മീര്‍ സംഘര്‍ഷം രൂക്ഷമായതിന്റെ ഉത്തരവാദിത്വം കേന്ദ്രം ഭരിച്ച സര്‍ക്കാറുകള്‍ക്കെന്ന് മെഹ്ബൂബ മുഫ്തി
India

കശ്മീര്‍ സംഘര്‍ഷം രൂക്ഷമായതിന്റെ ഉത്തരവാദിത്വം കേന്ദ്രം ഭരിച്ച സര്‍ക്കാറുകള്‍ക്കെന്ന് മെഹ്ബൂബ മുഫ്തി

Khasida
|
15 Feb 2018 9:57 PM IST

തന്റെ നിര്‍ദേശങ്ങള്‍ ലംഘിച്ച പൊലീസുകാര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും കശ്മീര്‍ മുഖ്യമന്ത്രി

കശ്മീര്‍ സംഘര്‍ഷത്തിന്റെ ഉത്തരവാദിത്വം രാഷ്ട്ര നേതൃത്തിനെന്ന് മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി. തോക്കുകള്‍ കൊണ്ട് നീതി നടപ്പാക്കാനാകില്ലെന്നും മുഫ്തി പറഞ്ഞു. സ്വതന്ത്ര്യ ദിന പ്രസംഗത്തിലായിരുന്നു പരാമര്‍ശങ്ങള്‍.

ഒരു മാസം പിന്നിട്ടിട്ടും കാശ്മീര്‍സംഘര്‍ഷത്തിന് അയവ് വരാത്ത സാഹചര്യത്തിലാണ് മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി കേന്ദ്രം ഭരിച്ച സര്‍ക്കാരുകളെ കുറ്റപ്പെടുത്തിയത്. എന്നാല്‍ സംസ്ഥാനത്ത് ബിജെപിയുമായി സംഖ്യത്തിലേര്‍ത്തിപ്പെട്ടിരിക്കെ കശ്മീര്‍ വിഷയത്തില്‍ മോദി സര്‍ക്കാരിനെ പേരു പറഞ്ഞ് വിമര്‍ശിക്കാന്‍ മെഹ്ബൂബ തയ്യാറായില്ല. സംസ്ഥാന സര്‍ക്കാരിനല്ല രാഷ്ട്ര നേതൃത്വത്തിനാണ് ഇപ്പോഴത്തെ സംഘര്‍ഷാവസ്ഥയുടെ ഉത്തരാവാദിത്വം എന്നായിരുന്നു മെഹ്ബൂബയുടെ വാക്കുകള്‍.

മുമ്പും കശ്മീരില്‍ സംഘര്‍ഷമുണ്ടായിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയ മെഹ്ബൂബ തോക്കുകൊണ്ട് നീതി നടപ്പാക്കാനാകില്ലെന്നും പറഞ്ഞു. അര്‍ദ്ധ സൈനിക വിഭാഗം പ്രതിഷേധക്കാര്‍ക്കെതിരെ പെല്ലറ്റ് തോക്ക് അടക്കമുള്ള മാരക ആയുധങ്ങള്‍ ഉപയോഗിക്കുന്നതില്‍ വിമര്‍ശം ശക്തമായി തുടരുന്നതിനിടെയാണ് മെഹ്ബൂബ ഇക്കാര്യം പറഞ്ഞത്‍. തന്റെ നിര്‍‌ദ്ദേശങ്ങള്‍ പാലിക്കാത്ത പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും ജമ്മു കാശ്മീര്‍ മുഖ്യമന്ത്രി വ്യക്തമാക്കി.

Related Tags :
Similar Posts