< Back
India
പശുവിറച്ചിയെ ചൊല്ലി ബലാത്സംഗം: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് സിപിഎംIndia
പശുവിറച്ചിയെ ചൊല്ലി ബലാത്സംഗം: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് സിപിഎം
|12 March 2018 5:03 PM IST
ഗോ സംരക്ഷക സംഘങ്ങളെ നിരോധിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് സിപിഎം
ഹരിയാനയിലെ മേവാത്തിൽ പശുവിറച്ചി കഴിച്ചു എന്നാരോപിച്ച് ഒരു കുടുംബത്തിലെ രണ്ട് പേരെ കൊലപ്പെടുത്തുകയും പെൺകുട്ടികളെ ബലാത്സംഗം ചെയുകയും ചെയ്ത സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് സിപിഎം. കുടുംബാംഗങ്ങൾക്ക് സുരക്ഷയും ഗോ സംരക്ഷക സംഘങ്ങളെ നിരോധിക്കാന്‍ നടപടി സ്വീകരിക്കണമെന്നും സിപിഎം ആവശ്യപ്പെട്ടു. സംഭവത്തില്‍ മനുഷ്യാവകാശ - ന്യൂനപക്ഷ കമ്മീഷനുകളെ സമീപിക്കും. മേവാത്തില്‍ നടന്നത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമാണെന്നും വിഷയം പാർലമെൻറിൽ ഉന്നയിക്കുമെന്നും മേവാത്ത് സന്ദര്‍ശിച്ച സിപിഎം സംഘം പ്രതികരിച്ചു.