< Back
India
കൈക്കൂലിക്കേസ്;  ദിനകരനെ 5 ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടുകൈക്കൂലിക്കേസ്; ദിനകരനെ 5 ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു
India

കൈക്കൂലിക്കേസ്; ദിനകരനെ 5 ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു

Jaisy
|
15 March 2018 12:19 PM IST

നാല് ദിവസത്തെ ചോദ്യം ചെയ്യലിനുശേഷം ഇന്നലെ രാത്രിയാണ് ഡല്‍ഹി പൊലീസ് ദിനകരനേയും അടുത്ത സുഹൃത്ത് മല്ലികാര്‍ജുനയേയും അറസ്റ്റ് ചെയ്തത്.

എഐഎഡിഎംകെ ശശികല പക്ഷത്തിന് രണ്ടില ചിഹ്നം ലഭിക്കുന്നതിനായി തിരഞ്ഞെടുപ്പ് കമ്മീഷന് കൈക്കൂലി കൊടുക്കാന്‍ ശ്രമിച്ചുവെന്ന കേസില്‍ ടിടിവി ദിനകരനെ 5 ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ഡല്‍ഹി തീസ് ഹസാരി കോടതിയാണ് ദിനകരനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. നാല് ദിവസത്തെ ചോദ്യം ചെയ്യലിനുശേഷം ഇന്നലെ രാത്രിയാണ് ഡല്‍ഹി പൊലീസ് ദിനകരനേയും അടുത്ത സുഹൃത്ത് മല്ലികാര്‍ജുനയേയും അറസ്റ്റ് ചെയ്തത്.

കൂടുതല്‍ തെളിവെടുപ്പിനും ചോദ്യംചെയ്യലിനുമായി ദിനകരനെ കൊച്ചി ചെന്നൈ, ബാംഗ്ലൂര്‍ എന്നിവിടങ്ങളില്‍ കൊണ്ടുപോകേണ്ടതിനാല്‍ 7 ദിവസത്തേക്ക് കസ്റ്റഡിയില്‍ വേണമെന്നായിരുന്നു പൊലീസ് കോടതിയില്‍ ആവശ്യപ്പെട്ടത്. ദിനകരനെതിരെ തെളിവുകളുണ്ടെന്ന് പൊലീസ് കോടതിയെ അറിയിച്ചു. ഇതിനെ തുടര്‍ന്നാണ് ടിടിവി ദിനകരന്‍റെ ജാമ്യാപേക്ഷ തള്ളി കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടത്.

Related Tags :
Similar Posts