< Back
India
ബിജെപിയുടെ വിജയത്തില്‍ നന്ദി അറിയിച്ച് മോദിബിജെപിയുടെ വിജയത്തില്‍ നന്ദി അറിയിച്ച് മോദി
India

ബിജെപിയുടെ വിജയത്തില്‍ നന്ദി അറിയിച്ച് മോദി

Sithara
|
16 March 2018 10:00 PM IST

യുവാക്കള്‍ വലിയ പിന്തുണയാണ് നല്‍കിയതെന്ന് മോദി ട്വീറ്റ് ചെയ്തു.

ബിജെപിയുടെ വിജയത്തില്‍ ജനങ്ങള്‍ക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. യുവാക്കള്‍ വലിയ പിന്തുണയാണ് നല്‍കിയതെന്ന് മോദി ട്വീറ്റ് ചെയ്തു. 10 വര്‍ഷം ഭരിക്കാന്‍ അവസരം നല്‍കിയ പഞ്ചാബിലെ ജനങ്ങള്‍ക്ക് നന്ദിയെന്നും മോദി ട്വീറ്റ് ചെയ്തു.

ബിജെപിയെ ഇത്രയും വലിയ വിജയത്തിലേക്ക് നയിച്ച പ്രവര്‍ത്തകരെ മോദി അഭിനന്ദിച്ചു. സമൂഹത്തിന്റെ താഴേത്തട്ടില്‍ വിശ്രമമില്ലാതെ പ്രവര്‍ത്തിച്ച ബിജെപി പ്രവര്‍ത്തകര്‍ ജനങ്ങളുടെ വിശ്വാസം നേടിയെടുത്തു. ഓരോ നിമിഷവും ജനങ്ങളുടെ ക്ഷേമത്തിനായാണ് പ്രവര്‍ത്തിക്കുന്നത്. 125 കോടി ഇന്ത്യക്കാരുടെ കരുത്തില്‍ ബിജെപി വിശ്വാസമര്‍പ്പിക്കുന്നുവെന്നും മോദി വ്യക്തമാക്കി. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ അമിത് ഷായെയും ബിജെപി ഭാരവാഹികളെയും മോദി അഭിനന്ദിച്ചു.

Related Tags :
Similar Posts