< Back
India
രാജസ്ഥാനില്‍ മലിനജലം കുടിച്ച് പെണ്‍കുട്ടി മരിച്ചു; 32 പേര്‍ ആശുപത്രിയില്‍രാജസ്ഥാനില്‍ മലിനജലം കുടിച്ച് പെണ്‍കുട്ടി മരിച്ചു; 32 പേര്‍ ആശുപത്രിയില്‍
India

രാജസ്ഥാനില്‍ മലിനജലം കുടിച്ച് പെണ്‍കുട്ടി മരിച്ചു; 32 പേര്‍ ആശുപത്രിയില്‍

admin
|
18 March 2018 10:23 AM IST

രാജസ്ഥാനിലെ ജയ്‍പൂരില്‍ മലിനജലം കുടിച്ച് എട്ടു വയസുകാരി വിദ്യാര്‍ഥിനി മരിച്ചു.

രാജസ്ഥാനിലെ ജയ്‍പൂരില്‍ മലിനജലം കുടിച്ച് എട്ടു വയസുകാരി വിദ്യാര്‍ഥിനി മരിച്ചു. 32 പേരെ അവശനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗോപാല്‍പുരക്ക് സമീപം ശങ്കര്‍ കോളനി നിവാസികള്‍ക്കാണ് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. മലിനജലം കുടിച്ച് തളര്‍ന്നുവീണ പെണ്‍കുട്ടിയെ മാതാപിതാക്കളും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മലിനജലം കുടിച്ചതിനെ തുടര്‍ന്ന് കടുത്ത വയറുവേദനയും ശര്‍ദ്ദിയും അനുഭവപ്പെട്ട പ്രദേശവാസികള്‍ വിവിധ ആശുപത്രികളിലായി ചികിത്സ തേടുകയായിരുന്നു. ഇവരില്‍ ആറോളം പേര്‍ കുട്ടികളാണ്. സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി.

Similar Posts