< Back
India
ചെന്നൈയില്‍ യുവതിയെ ജീവനോടെ കത്തിച്ചുIndia
ചെന്നൈയില്‍ യുവതിയെ ജീവനോടെ കത്തിച്ചു
|26 March 2018 11:50 AM IST
ഇന്ദുജ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്
ചെന്നൈയില്‍ വീട്ടിനകത്ത് കയറി യുവതിയെ അജ്ഞാതന്‍ ജീവനോടെ കത്തിച്ചു കൊന്നു. ഇന്ദുജ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. യുവതിക്കൊപ്പം വീട്ടിലുണ്ടായിരുന്ന അമ്മയ്ക്കും സഹോദരിക്കും ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്.
അടമ്പാക്കത്താണ് സംഭവം നടന്നത്. പ്രണയാഭ്യര്‍ത്ഥനയുമായി ഇന്ദുജയുടെ പിറകെ നടന്ന യുവാവാണ് തീ കൊളുത്തിയതെന്നാണ് പൊലീസ് നിഗമനം. എന്നാല്‍ ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഗുരുതരമായി പൊള്ളലേറ്റ സഹോദരിയെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. അമ്മയ്ക്ക് 49 ശതമാനം പൊള്ളലേറ്റിട്ടുണ്ട്.