< Back
India
യുപിഎക്കെതിരായ നുണപ്രചരണമായിരുന്നു 2ജിയെന്ന് തെളിഞ്ഞെന്ന് മന്‍മോഹന്‍സിംങ്യുപിഎക്കെതിരായ നുണപ്രചരണമായിരുന്നു 2ജിയെന്ന് തെളിഞ്ഞെന്ന് മന്‍മോഹന്‍സിംങ്
India

യുപിഎക്കെതിരായ നുണപ്രചരണമായിരുന്നു 2ജിയെന്ന് തെളിഞ്ഞെന്ന് മന്‍മോഹന്‍സിംങ്

Subin
|
1 April 2018 4:23 AM IST

വിധിയെ ഡിഎംകെ പ്രവര്‍ത്തകര്‍ ആഘോഷത്തോടെയാണ് സ്വീകരിച്ചത്.

യുപിഎ സര്‍ക്കാരിനെതിരെ നടന്നത് നുണ പ്രചാരണമായിരുന്നുവെന്നാണ് കോടതി കണ്ടെത്തിയിരിക്കുന്നതെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. ഇല്ലാത്ത അഴിമതിയുടെ പേരില്‍ നുണപ്രചരണം നടത്തിയ ബിജെപി മാപ്പ് പറയണമെന്ന് മുന്‍ ടെലികോം മന്ത്രി കബില്‍ സിബലും പ്രതികരിച്ചു. ടുജി ഇടപാടില്‍ അഴിമതിയുണ്ടെന്ന് സുപ്രീം കോടതി കണ്ടെത്തിയിട്ടുണ്ടെന്നായിരുന്നു കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയുടെ പ്രതികരണം. വിധിയെ ഡിഎംകെ പ്രവര്‍ത്തകര്‍ ആഘോഷത്തോടെയാണ് സ്വീകരിച്ചത്.

യുപിഎ സര്‍ക്കാരിനെതിരെ നടന്ന പ്രചരണം അടിസ്ഥാനമില്ലാത്തതാണെന്ന് കോടതി കണ്ടെത്തിയെന്നായിരുന്നു മന്‍മോഹന്‍ സിംഗിന്റെ പ്രതികരണം. ഇല്ലാത്ത അഴിമതിയുടെ പേരില്‍ അന്നത്തെ പ്രധാനമന്ത്രിയേയും സര്‍ക്കാറിനേയും വിമര്‍ശിച്ച ബിജെപി മാപ്പ് പറയണമെന്ന് മുന്‍ ടെലികോം മന്ത്രി കബില്‍ സിബല്‍ ആവശ്യപ്പെട്ടു. ഇടപാടില്‍ ക്രമവിരുദ്ധമായ ഇടപെടലുകള്‍ ഉണ്ടായത് കൊണ്ടാമ് സുപ്രീംകോടതി 2012ല്‍ 2ജി ലൈസന്‍സുകള്‍ റദ്ദാക്കിയതെന്ന് ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി പ്രതികരിച്ചു. ശേഷം നടന്ന ലേലത്തില്‍ വന്‍തുക ലഭിച്ചെന്നും ജയ്റ്റ്‌ലി ചൂണ്ടിക്കാട്ടി.

കോടതി വിധിയിലുണ്ടായ സന്തോഷം ഡിഎംകെ വര്‍കിംഗ് പ്രസിഡന്റ് എംകെ സ്റ്റാലിന്‍ മറച്ചുവെച്ചില്ല. വിഷമ ഘട്ടത്തില്‍ പിന്തുണച്ച എല്ലാവര്‍ക്കും നന്ദിയെന്ന് കേസില്‍ കുറ്റാരോപിതയായിരുന്ന കനിമൊഴി പ്രതികരിച്ചു. 2ജി ഇടപാടില്‍ യുപിഎ സര്‍ക്കാരിനെതിരായ ഉയര്‍ന്നത് അടിസ്ഥാന രഹിതമായ ആരോപമാണെന്ന് തെളിഞ്ഞതായി മുന്‍ ധനമന്ത്രി പി ചിദംബരവും പ്രതികരിച്ചു.

കേസിലെ എല്ലാവരേയും കുറ്റ വിമുക്തരാക്കിയ വിധി ഡിഎംകെ പ്രവര്‍ത്തകര്‍ പാട്യാല ഹൗസ് കോടതി പരിസരത്തും ചെന്നൈയിലും ലഡു വിതരണം ചെയ്താണ് ആഘോഷിച്ചത്.

Similar Posts