< Back
India
തോക്കിന്‍മുനയില്‍ 16കാരിയെ ബലാത്സംഗം ചെയ്ത കേസില്‍ എസ്‍ഐ അറസ്റ്റില്‍തോക്കിന്‍മുനയില്‍ 16കാരിയെ ബലാത്സംഗം ചെയ്ത കേസില്‍ എസ്‍ഐ അറസ്റ്റില്‍
India

തോക്കിന്‍മുനയില്‍ 16കാരിയെ ബലാത്സംഗം ചെയ്ത കേസില്‍ എസ്‍ഐ അറസ്റ്റില്‍

Alwyn K Jose
|
6 April 2018 12:16 AM IST

തോക്കിന്‍മുനയില്‍ നിര്‍ത്തി 16 കാരിയായ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ പൊലീസ് സബ് ഇന്‍സ്‍പെക്ടര്‍ അറസ്റ്റില്‍.

തോക്കിന്‍മുനയില്‍ നിര്‍ത്തി 16 കാരിയായ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ പൊലീസ് സബ് ഇന്‍സ്‍പെക്ടര്‍ അറസ്റ്റില്‍. മഹാരാഷ്ട്രയിലെ ഒസ്‍മാനാബാദിലാണ് സംഭവം. സംഘ്ലി ജില്ലയിലെ വിഷ്രംബാഗ് പൊലീസ് സ്റ്റേഷനിലെ എസ്‍ഐ പ്രേം സുഖദേവ് ബന്‍സോദ് (26) ആണ് അറസ്റ്റിലായത്. ഒസ്‍മാനാബാദില്‍ നിന്നു വെള്ളിയാഴ്ച രാത്രിയാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് എഎസ്‍പി ദീപാലി ഗഡ്ഗെ അറിയിച്ചു. എസ്ഐയുടെ വീട്ടില്‍ വാടകയ്ക്കു താമസിച്ചിരുന്ന കുടുംബത്തിലെ പെണ്‍കുട്ടിയെയാണ് ബലാത്സംഗത്തിന് ഇരയാക്കിയത്. തലക്ക് നേരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയാണ് ബലാത്സംഗം ചെയ്തതെന്നും ഇത് പുറത്തുപറഞ്ഞാല്‍ കുടുംബത്തെ മുഴുവന്‍ കൊല്ലുമെന്നും എസ്‍ഐ പറഞ്ഞതായി പെണ്‍കുട്ടി മൊഴി നല്‍കി. എന്നാല്‍ അനന്ദ്നഗര്‍ പൊലീസ് സ്റ്റേഷനില്‍ കുടുംബം പരാതി നല്‍കിയതിനെ തുടര്‍ന്നാണ് നടപടിയുണ്ടായത്.

Related Tags :
Similar Posts