< Back
India
ഇത് ധര്‍മവിജയം; ജനങ്ങള്‍ ദുഷ്ടന്മാരുടെ ധാര്‍ഷ്ട്യം ഇല്ലാതാക്കി: സിദ്ദുഇത് ധര്‍മവിജയം; ജനങ്ങള്‍ ദുഷ്ടന്മാരുടെ ധാര്‍ഷ്ട്യം ഇല്ലാതാക്കി: സിദ്ദു
India

ഇത് ധര്‍മവിജയം; ജനങ്ങള്‍ ദുഷ്ടന്മാരുടെ ധാര്‍ഷ്ട്യം ഇല്ലാതാക്കി: സിദ്ദു

Sithara
|
5 April 2018 1:19 PM IST

പഞ്ചാബില്‍ കോണ്‍ഗ്രസ് നേടിയത് ധര്‍മവിജയമെന്ന് നവജ്യോത് സിങ് സിദ്ദു.

പഞ്ചാബില്‍ കോണ്‍ഗ്രസ് നേടിയത് ധര്‍മവിജയമെന്ന് നവജ്യോത് സിങ് സിദ്ദു. ജനങ്ങള്‍ ദുഷ്ടശക്തികളുടെ ഹുങ്ക് ഇല്ലാതാക്കി. കോണ്‍ഗ്രസ്സിന്റെ പുനരുജ്ജീവനമാണ് ഇത്. ഇത് തുടക്കം മാത്രം. പഞ്ചാബില്‍ നിന്നും കോണ്‍ഗ്രസ് രാജ്യമെങ്ങും പടരും. കോണ്‍ഗ്രസ്സിനെ സംബന്ധിച്ച് പുതുവര്‍ഷ സമ്മാനമാണ് പഞ്ചാബിലെ വിജയമെന്നും സിദ്ദു പറഞ്ഞു.

ബിജെപി വിട്ടാണ് സിദ്ദു കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ആം ആദ്മി പാര്‍ട്ടിയില്‍ ചേരുമെന്ന് അഭ്യൂഹമുണ്ടായിരുന്നെങ്കിലും സിദ്ദു മുന്നോട്ടുവെച്ച വ്യവസ്ഥകള്‍ പാര്‍ട്ടി അംഗീകരിക്കാതിരുന്നതോടെ ആ സാധ്യത അടയുകയായിരുന്നു. ഈ തെരഞ്ഞെടുപ്പില്‍ അമൃത്സര്‍ ഈസ്റ്റില്‍ നിന്ന് വന്‍ഭൂരിപക്ഷം നേടിയാണ് സിദ്ദു വിജയിച്ചത്.

കെജ്‍രിവാള്‍ സ്വന്തം നേട്ടം മാത്രമാണ് ലക്ഷ്യം വെച്ചതെന്നും അതാണ് എഎപിയുടെ പരാജയത്തിന് കാരണമെന്നും സിദ്ദു വിമര്‍ശിച്ചു. ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത് പഞ്ചാബില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുമെന്നും സിദ്ദു പറഞ്ഞു.

Related Tags :
Similar Posts