< Back
India
ചായക്കടക്കാരനെന്ന പരിഹാസം; മന്‍ കി ബാത്ത് ചായക്കൊപ്പമാക്കി മോദിചായക്കടക്കാരനെന്ന പരിഹാസം; മന്‍ കി ബാത്ത് ചായക്കൊപ്പമാക്കി മോദി
India

ചായക്കടക്കാരനെന്ന പരിഹാസം; മന്‍ കി ബാത്ത് ചായക്കൊപ്പമാക്കി മോദി

Muhsina
|
5 April 2018 6:04 AM IST

ചായക്കടക്കാരനായിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച യൂത്ത് കോണ്‍ഗ്രസിന് മറുപടിയായി മന്‍ കി ബാത്ത് - ചായ് കെ സാത്ത് എന്ന പേരിലായിരുന്നു പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പ്രഭാഷണം. ബിജെപി..

ചായക്കടക്കാരനായിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച യൂത്ത് കോണ്‍ഗ്രസിന് മറുപടിയായി മന്‍ കി ബാത്ത് - ചായ് കെ സാത്ത് എന്ന പേരിലായിരുന്നു പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പ്രഭാഷണം. ബിജെപി ദേശീയാധ്യക്ഷന്‍ അമിത്ഷാ, കേന്ദ്ര മന്ത്രിമാര്‍, സംസ്ഥാന നേതാക്കള്‍ തുടങ്ങിയവര്‍ പ്രവര്‍ത്തകര്‍ക്കൊപ്പം ചായ കുടിച്ചാണ് പ്രധാനമന്ത്രിയുടെ പ്രഭാഷണം കേട്ടത്. എല്ലാവരുടേയും സംരക്ഷണം ഉറപ്പാക്കുന്ന ഭരണഘടനയാണ് ഇന്ത്യയുടേതെന്നും ഇതിന്റെ വെളിച്ചത്തില്‍ പുതിയൊരു ഇന്ത്യയെ നാം കെട്ടിപ്പടുക്കണമെന്നും നരേന്ദ്രമോദി പറഞ്ഞു.ഗുജറാത്ത് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് അന്പതിനായിരം പോളിങ് ബൂത്തുകളില്‍ പ്രഭാഷണം കേള്‍ക്കുന്നതിനുള്ള സൌകര്യം ഒരുക്കിയിരുന്നു.

Similar Posts