< Back
India
ഇത്തവണ വാമനജയന്തി ആശംസയില്ല; ഓണാശംസ നേര്‍ന്ന് അമിത് ഷാഇത്തവണ വാമനജയന്തി ആശംസയില്ല; ഓണാശംസ നേര്‍ന്ന് അമിത് ഷാ
India

ഇത്തവണ വാമനജയന്തി ആശംസയില്ല; ഓണാശംസ നേര്‍ന്ന് അമിത് ഷാ

Sithara
|
7 April 2018 10:40 PM IST

കഴിഞ്ഞ വര്‍ഷം ഓണത്തിന് അമിത് ഷാ വാമനജയന്തി ആശംസ നേര്‍ന്നത് വിവാദമായിരുന്നു

മലയാളികള്‍ക്ക് ഇത്തവണ ഓണാശംസകളാണ് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ നേര്‍ന്നത്. കഴിഞ്ഞ വര്‍ഷം ഓണത്തിന് അമിത് ഷാ വാമനജയന്തി ആശംസ നേര്‍ന്നത് വിവാദമായിരുന്നു. ട്വിറ്ററിലാണ് അമിത്ഷായുടെ ഓണാശംസ.

"ഓണം എല്ലാവരുടെയും ജീവിതത്തില്‍ സമൃദ്ധമായ സന്തോഷവും സമാധാനവും കൈവരുത്തട്ടെ.. എന്‍റെ എല്ലാ മലയാളി സുഹൃത്തുക്കള്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍"- എന്നാണ് അമിത് ഷാ ഇന്ന് ട്വീറ്റ് ചെയ്തത്. ഓണത്തെ വാമനജയന്തിയാക്കാന്‍ സംഘപരിവാര്‍ ശ്രമിക്കുന്നതിനിടെയാണ് കഴിഞ്ഞ വര്‍ഷം അമിത് ഷാ വാമനജയന്തി ആശംസകള്‍ നേര്‍ന്നത്. ഇതിനെതിരെ ശക്തമായ വിമര്‍ശനം സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെയുണ്ടായി.

Related Tags :
Similar Posts