< Back
India
കത്തിപ്പടര്‍ന്ന് കാവേരി: സമാധാനാഹ്വാനവുമായി മോദിIndia
കത്തിപ്പടര്‍ന്ന് കാവേരി: സമാധാനാഹ്വാനവുമായി മോദി
|8 April 2018 10:46 AM IST
കര്‍ണ്ണാടകയിലും തമിഴ്നാട്ടിലും ഉണ്ടായ അക്രമങ്ങള്‍ അങ്ങേയറ്റം വേദനിപ്പിക്കുന്നതാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. അക്രമങ്ങള്‍കൊണ്ട് പ്രശ്ന പരിഹാരം സാധ്യമല്ല.
കാവേരി നദീജല തര്‍ക്കത്തില്‍ സമാധാനാഹ്വാനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കര്‍ണ്ണാടകയിലും തമിഴ്നാട്ടിലും ഉണ്ടായ അക്രമങ്ങള്‍ അങ്ങേയറ്റം വേദനിപ്പിക്കുന്നതാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. അക്രമങ്ങള്‍കൊണ്ട് പ്രശ്ന പരിഹാരം സാധ്യമല്ല. സംയമനത്തിലൂടെയും ചര്‍ച്ചകളിലൂടെയും മാത്രമേ പ്രശ്നം പരിഹരിക്കാന്‍ കഴിയൂ. നിയമം ലംഘിക്കുന്നത് ശരിയായ വഴിയല്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇരു സംസ്ഥാനങ്ങളിലെയും ജനങ്ങള്‍ പൌരധര്‍മ്മം മുന്‍ നിര്‍ത്തി സംയമനത്തോടെ പെരുമാറണമെന്നും പ്രധാനമന്ത്രി അഭ്യര്‍ഥിച്ചു. ട്വിറ്ററിലായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.