< Back
India
പനീര്‍ശെല്‍വത്തിന് പിന്തുണയുമായി കമല്‍ഹാസന്‍പനീര്‍ശെല്‍വത്തിന് പിന്തുണയുമായി കമല്‍ഹാസന്‍
India

പനീര്‍ശെല്‍വത്തിന് പിന്തുണയുമായി കമല്‍ഹാസന്‍

admin
|
8 April 2018 3:52 PM IST

ജനതക്ക് പനീര്‍ശെല്‍വം അസ്വീകാര്യനാണെങ്കില്‍ അദ്ദേഹത്തെ പുറത്താക്കാനുള്ള അധികാരം അവര്‍ക്കുണ്ടെന്ന് ചൂണ്ടിക്കാട്ടിയ സൂപ്പര്‍താരം  ശശികല തന്നെ ശരിക്കും വേദനിപ്പിക്കുന്നതായും

തമിഴ്നാട്ടിനെ ഇളക്കിമറിക്കുന്ന രാഷ്ട്രീയ യുദ്ധത്തില്‍ കാവല്‍ മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വത്തിന് പരസ്യ പിന്തുണയുമായി നടന്‍ കമല്‍ഹാസന്‍ രംഗത്ത്. മുഖ്യമന്ത്രി എന്ന നിലയില്‍ ഇതുവരെ നല്ല പ്രകടനം നടത്തിയിട്ടുള്ള പനീര്‍ശെല്‍വം എന്തുകൊണ്ട് ആ സ്ഥാനത്ത് തുടര്‍ന്ന് കൂടായെന്ന് കമല്‍ ചോദിച്ചു. ജനതക്ക് പനീര്‍ശെല്‍വം അസ്വീകാര്യനാണെങ്കില്‍ അദ്ദേഹത്തെ പുറത്താക്കാനുള്ള അധികാരം അവര്‍ക്കുണ്ടെന്ന് ചൂണ്ടിക്കാട്ടിയ സൂപ്പര്‍താരം ശശികല തന്നെ ശരിക്കും വേദനിപ്പിക്കുന്നതായും കൂട്ടിച്ചേര്‍ത്തു.

സമീപകാല സംഭവവികാസങ്ങളില്‍ എഐഎഡിഎംകെ നേതൃത്വം കൈകൊണ്ട നടപടികള്‍ക്കെതിരെ രൂക്ഷമായാണ് കമല്‍ പ്രതികരിച്ചത്. ചെമ്മരിയാടിന്‍റെ കൂട്ടത്തെ നയിക്കുന്ന പോലെ നയിക്കപ്പെടാന്‍ തമിഴ് ജനത ചെമ്മരിയാടുകളല്ല. ജനങ്ങള്‍ കൂടുതല്‍ ആവശ്യങ്ങള്‍ മുന്നോട്ട് വയ്ക്കാത്തതും ആവശ്യത്തിലധികം സഹിഷ്ണുത കാണിക്കുന്നതുമാണ് യഥാര്‍ഥ പ്രശ്നം. എംഎല്‍എമാരുടെ പിന്തുണയുടെ കാര്യത്തില്‍ ശശികലക്കാണ് മുന്‍തൂക്കമെന്നത് വലിയ ഒരു കാര്യമാണെന്ന് തനിക്ക് തോന്നുന്നില്ല. രാജ്യം ഭരിക്കേണ്ടത് ഏതുരീതിയിലാണെന്ന് അറിയാത്തവര്‍ക്ക് ഭരണം നടക്കുന്നിടത്ത് വലിയ ഇടമില്ല.

Similar Posts