< Back
India
ബേട്ടി ബച്ചാവോ അല്ല, ബേട്ടാ ബച്ചാവോ..! ജയ്ഷായെ രക്ഷിക്കാനുള്ള ശ്രമത്തെ ട്രോളി രാഹുല്‍ ഗാന്ധി'ബേട്ടി ബച്ചാവോ അല്ല, ബേട്ടാ ബച്ചാവോ..!' ജയ്ഷായെ രക്ഷിക്കാനുള്ള ശ്രമത്തെ ട്രോളി രാഹുല്‍ ഗാന്ധി
India

'ബേട്ടി ബച്ചാവോ അല്ല, ബേട്ടാ ബച്ചാവോ..!' ജയ്ഷായെ രക്ഷിക്കാനുള്ള ശ്രമത്തെ ട്രോളി രാഹുല്‍ ഗാന്ധി

Muhsina
|
9 April 2018 6:45 PM IST

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ മകന്‍ ജയ്ഷാക്കെതിരായ ആരോപണത്തില്‍ ബിജെപി സര്‍ക്കാറിന്റെ നിലപാടിനെ ട്രോളി രാഹുല്‍ ഗാന്ധി. ആരോപണങ്ങളെ പ്രതിരോധിച്ചുകൊണ്ടുള്ള കേന്ദ്ര മന്ത്രി പീയുഷ് ഗോയലിന്റെ..

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ മകന്‍ ജയ്ഷാക്കെതിരായ ആരോപണത്തില്‍ ബിജെപി സര്‍ക്കാറിന്റെ നിലപാടിനെ ട്രോളി രാഹുല്‍ ഗാന്ധി. ആരോപണങ്ങളെ പ്രതിരോധിച്ചുകൊണ്ടുള്ള കേന്ദ്ര മന്ത്രി പീയുഷ് ഗോയലിന്റെ പ്രസ്താവനയുടെ വാര്‍ത്ത ഷെയര്‍ ചെയ്ത് കൊണ്ടാണ് രാഹുലിന്റെ ട്വീറ്റ്.

'ബേട്ടി ബച്ചാവോയില്‍ നിന്നും ബേട്ടാ ബച്ചാവോയിലേക്കുള്ള അത്ഭുതകരമായ മാറ്റം..!' രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു. പെണ്‍കുട്ടികള്‍ക്കായുള്ള മോദി സര്‍ക്കാര്‍ പദ്ധതി 'ബേട്ടി ബച്ചാവോ' അത്ഭുതകരമായി 'ബേട്ടാ ബച്ചാവോ'(മകനെ രക്ഷിക്കൂ) എന്നായി മാറിയെന്നാണ് രാഹുലിന്റെ പരിഹാസം. ജയ് ഷാക്കെതിരായ ആരോപണത്തില്‍ അന്വേഷണത്തിന്റെ ആവശ്യമില്ലെന്നായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംങിന്റെയും നിലപാട്.

Amazing transition from Beti Bachao to Beta Bachao

जय शाह-'जादा' खा गयाhttps://t.co/LjB7VJtkQB

— Office of RG (@OfficeOfRG) October 10, 2017

അമിത് ഷായുടെ മകന്‍ ജയ് ഷായുടെ പേരിലുള്ള കമ്പനിയുടെ വരുമാനം ഒരു വര്‍ഷംകൊണ്ട് വര്‍ധിച്ചത് 16000 ഇരട്ടിയാണെന്നായിരുന്നു പുറത്തുവന്ന വാര്‍ത്ത. നരേന്ദ്ര മോദി പ്രധാനമന്ത്രിയായി അധികാരത്തിലെത്തുകയും അമിത് ഷാ പാര്‍ട്ടി ദേശീയ അധ്യക്ഷനാവുകയും ചെയ്ത അതേ കാലത്താണ് ടെപിള്‍ എന്റര്‍പ്രൈസ് എന്ന കമ്പനിക്ക് ഈ കുതിച്ചുചാട്ടമുണ്ടായിരിക്കുന്നത്. ഇത്തരത്തില്‍ വലിയ നേട്ടമുണ്ടാക്കിയതിന് പിന്നാലെ കമ്പനി അടച്ചുപൂട്ടിയതും കൂടുതല്‍ ദുരൂഹതകള്‍ക്കിടയാക്കുന്നു. ദ വയര്‍ എന്ന വെബ് സൈറ്റാണ് ജയ് ഷായുടെ കമ്പനിയുടെ അസ്വാഭാവിക വരുമാന വര്‍ധനയെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടത്.

Similar Posts