< Back
India
തിരുവനന്തപുരത്ത് വീണ്ടും എ.ടി.എം കവര്‍ച്ചതിരുവനന്തപുരത്ത് വീണ്ടും എ.ടി.എം കവര്‍ച്ച
India

തിരുവനന്തപുരത്ത് വീണ്ടും എ.ടി.എം കവര്‍ച്ച

Ubaid
|
10 April 2018 11:56 PM IST

വിദേശത്ത് നിന്നാണ് പണം പിന്‍വലിച്ചെന്നാണ് സൂചന

തിരുവനന്തപുരത്ത് വീണ്ടും ഹൈടെക് തട്ടിപ്പ്. പട്ടം സ്വദേശിനിയായ അധ്യാപികയുടെ 56000 രൂപയാണ് നഷ്ടമായത്. വിദേശത്ത് നിന്നാണ് പണം പിന്‍വലിച്ചിരിക്കുന്നതെന്നാണ് വിവരം. അധ്യാപികയുടെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഈ മാസം അഞ്ച് ആറ് തീയതികളിലായാണ് പണം പിന്‍വലിക്കപ്പെട്ടത്. മൂന്ന് നാല് ഘട്ടമായാണ് പണം പിന് വലിച്ചതെന്നാണ് പ്രാഥമിക സൂചന. വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും പര്‍ച്ചേസ് നടത്താന്‍ സഹായിക്കുന്ന പിഒഎസ് സംവിധാനമാണ് കവര്‍ച്ചയ്ക്കായി ഉപയോഗിച്ചത്. ഈ മാസം അഞ്ചാം തീയതി രാവിലെ 9.30, 9.32, 9.34 എന്നിങ്ങനെയുളള സമയങ്ങളിലായാണ് പണം പിന്‍വലിച്ചിരിക്കുന്നതെന്നാണ് ബാങ്ക് രേഖകളില്‍ നിന്ന് വ്യക്തമായിരിക്കുന്നത്. ചൈനയില് നിന്നാണ് പണം പിന്‍വലിക്കപ്പെട്ടതെന്ന നിഗമനത്തിലാണ് പൊലീസ്. പട്ടം എസ്.ബി.ടി ശാഖയിലായിരുന്നു അധ്യാപികയുടെ അക്കൗണ്ട്. നഷ്ടമായ പണം ഇന്ന് തന്നെ അധ്യാപികയ്ക്ക് തിരികെ നല്‍കുമെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചു. ഹൈടെക് എ.ടി.എം തട്ടിപ്പ് നടന്ന് ഒരു മാസം പിന്നിടുന്നതിന് മുമ്പാണ് തലസ്ഥാനത്ത് വീണ്ടും തട്ടിപ്പ് അരങ്ങേറിയിരിക്കുന്നത്.

Related Tags :
Similar Posts