< Back
India
ലോയ കേസ് അന്വേഷണമാവശ്യപ്പെട്ടുള്ള ഹരജികള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കുംലോയ കേസ് അന്വേഷണമാവശ്യപ്പെട്ടുള്ള ഹരജികള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും
India

ലോയ കേസ് അന്വേഷണമാവശ്യപ്പെട്ടുള്ള ഹരജികള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും

Muhsina
|
10 April 2018 10:25 PM IST

ജഡ്ജി ലോയയുടെ മരണം അന്വേഷിക്കണമെന്നാവശ്യപ്പെട്ടുള്ള ഹരജികള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് ഉച്ചക്ക് രണ്ടിനാണ് കേസ് പരിഗണിക്കുക.

ജഡ്ജി ലോയയുടെ മരണം അന്വേഷിക്കണമെന്നാവശ്യപ്പെട്ടുള്ള ഹരജികള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് ഉച്ചക്ക് രണ്ടിനാണ് കേസ് പരിഗണിക്കുക. അഭിഭാഷകര്‍ തമ്മിലുള്ള ചൂടേറിയ വാഗ്വാദമാണ് കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ നടന്നത്. പരാതിക്കാരുടെ അഭിഭാഷകനായ ദുഷ്യന്ത് ദവെ അടക്കമുള്ളവരെ സുപ്രീം കോടതി ഇക്കാര്യത്തില്‍ താക്കീത് ചെയ്തിരുന്നു. കേസില്‍ നേരത്തേ മൊഴി നല്‍കിയവരെ സുപ്രീം കോടതിയില്‍ വിസ്തരിക്കാന്‍ അനുമതി നല്‍കണമെന്ന് ദുഷ്യന്ത് ദവെ കോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ലോയയുടെ മരണം അന്വേഷിക്കണമെന്നും ധാരാളം ദുരൂഹമായ സാഹചര്യങ്ങള്‍ മരണത്തിന് പിന്നിലുണ്ടെന്നുംമറ്റൊരു പരാതിക്കാരനായ തഹ്സീം പൂനെവാല ചൂണ്ടിക്കാട്ടിയിരുന്നു.

Related Tags :
Similar Posts