< Back
India
ഐഐടി മദ്രാസ് ക്യാമ്പസില്‍ രണ്ട് സ്ത്രീകള്‍ മരിച്ച നിലയില്‍ഐഐടി മദ്രാസ് ക്യാമ്പസില്‍ രണ്ട് സ്ത്രീകള്‍ മരിച്ച നിലയില്‍
India

ഐഐടി മദ്രാസ് ക്യാമ്പസില്‍ രണ്ട് സ്ത്രീകള്‍ മരിച്ച നിലയില്‍

admin
|
12 April 2018 6:34 AM IST

ഒരാള്‍ ഗവേഷക വിദ്യാര്‍ഥിയും മറ്റേയാള്‍ ഐഐടിയിലെ ഫിസിക്സ് അധ്യാപകന്റെ ഭാര്യയുമാണ്

ഐഐടി മദ്രാസ് ക്യാമ്പസില്‍ രണ്ട് സ്ത്രീകളെ മരിച്ച നിലയില്‍ കണ്ടെത്തി. മരിച്ച രണ്ട് പേരില്‍ ഒരാള്‍ ഗവേഷക വിദ്യാര്‍ഥിയും മറ്റേയാള്‍ ഐഐടിയിലെ ഫിസിക്സ് അധ്യാപകന്റെ ഭാര്യയുമാണ്.

ഗവേഷക വിദ്യാര്‍ഥിനിയെ(34) ബുധനാഴ്ച ഉച്ചക്ക് ശേഷമാണ് സബര്‍മതി ഹോസ്റ്റലിനുള്ളിലെ മുറിയെ മരിച്ച നിലയില്‍ കണ്ടത്. വിവാഹിതയാണ് ഇവര്‍. അധ്യാപകന്റെ ഭാര്യയെ(48) മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇരുവരുടെയും മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി ഗവ. റോയ്പെട്ട ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഗവേഷക വിദ്യാര്‍ഥിയുടെ മരണത്തില്‍ ഐഐടി അധികൃതര്‍ അനുശോചനം രേഖപ്പെടുത്തി. എന്നാല്‍ മരണകാരണത്തെക്കുറിച്ച് വ്യക്തമായിട്ടില്ല. സംഭവുമായി ബന്ധപ്പെട്ട അന്വേഷണത്തോട് സഹകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

Related Tags :
Similar Posts