< Back
India
അയോധ്യ സംഭവങ്ങളില്‍ പശ്ചാത്താപമില്ല: ഉമാഭാരതിIndia
അയോധ്യ സംഭവങ്ങളില്‍ പശ്ചാത്താപമില്ല: ഉമാഭാരതി
|15 April 2018 9:39 AM IST
ഒരു ഗൂഢാലോചനയും നടന്നിട്ടില്ലെന്നും ജയിലില്‍ പോകാന്‍ തയ്യാറാണെന്നും ഉമാഭാരതി
അയോധ്യ സംഭവങ്ങളില്‍ പശ്ചാത്താപമില്ലെന്ന് കേന്ദ്രമന്ത്രി ഉമാഭാരതി. സംഭവത്തില്‍ ഒരു ഗൂഢാലോചനയും നടന്നിട്ടില്ലെന്നും ജയിലില്‍ പോകാന്‍ തയ്യാറാണെന്നും ഉമാഭാരതി പ്രതികരിച്ചു. അയോധ്യത്തില്‍ രാമക്ഷേത്രം വരേണ്ടത് അനിവാര്യമാണെന്നും ഉമാഭാരതി കൂട്ടിച്ചേര്‍ത്തു.
വിധി കോണ്‍ഗ്രസ് സ്വാഗതം ചെയ്തു. ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയുടെ വിശ്വാസ്യത ഉയര്‍ത്തിപ്പിടിക്കുന്ന വിധിയാണ് കോടതിയുടേതെന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് എ കെ ആന്‍റണിയുടെ പ്രതികരണം. വിധി മതേതരത്വത്തിന്‍റെ വിജയമാണെന്ന് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു.
സുപ്രിം കോടതി വിധി വിശദമായി പഠിക്കുമെന്നായിരുന്നു ബിജെപി വക്താവ് സാംബിത് പത്രയുടെ പ്രതികരണം.