< Back
India
വിദ്യാര്‍ഥി നേതാക്കള്‍ക്കെതിരായ നടപടിക്ക് ഹൈക്കോടതിയുടെ സ്റ്റേIndia
വിദ്യാര്‍ഥി നേതാക്കള്‍ക്കെതിരായ നടപടിക്ക് ഹൈക്കോടതിയുടെ സ്റ്റേ
|15 April 2018 9:41 PM IST
കനയ്യകുമാര്‍, ഭാരവാഹികളായ ഉമര്‍ഖാലിദ്, അനിര്‍ബന്‍ ഭട്ടചാര്യ എന്നിവര്‍ക്കെതിരായി സര്‍വകലാശാല സ്വീകരിച്ച അച്ചടക്ക നടപടികള്‍ ദല്‍ഹി ഹൈക്കോടതി സ്‌റ്റേ ചെയ്തു

ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല (ജെ.എന്‍.യു) യൂണിയന്‍ പ്രസിഡന്റായ കനയ്യകുമാര്‍, ഭാരവാഹികളായ ഉമര്‍ഖാലിദ്, അനിര്‍ബന്‍ ഭട്ടചാര്യ എന്നിവര്‍ക്കെതിരായി സര്‍വകലാശാല സ്വീകരിച്ച അച്ചടക്ക നടപടികള്‍ ദല്‍ഹി ഹൈക്കോടതി സ്‌റ്റേ ചെയ്തു. അതേസമയം വിദ്യാര്‍ത്ഥികള്‍ കാമ്പസിനകത്ത് എന്തെങ്കിലും സമരമോ, പ്രതിഷേധമോ, ധര്‍ണയോ നടത്തുന്നത് ഹൈക്കോടതി വിലക്കി. നേരത്തെ വിദ്യാര്‍ഥികള്‍ നടത്തിവരുന്ന പട്ടിണി സമരം അവസാനിപ്പിക്കണമെന്നും വാദത്തിനിടെ കോടതി വാക്കാല്‍ ആവശ്യപ്പെട്ടിരുന്നു