< Back
India
ജയലളിതയുടെ ആരോഗ്യ നിലയില്‍ പുരോഗതി, ആംഗ്യങ്ങളിലൂടെ ആശയവിനിമയം നടത്തുന്നതായി റിപ്പോര്‍ട്ട്ജയലളിതയുടെ ആരോഗ്യ നിലയില്‍ പുരോഗതി, ആംഗ്യങ്ങളിലൂടെ ആശയവിനിമയം നടത്തുന്നതായി റിപ്പോര്‍ട്ട്
India

ജയലളിതയുടെ ആരോഗ്യ നിലയില്‍ പുരോഗതി, ആംഗ്യങ്ങളിലൂടെ ആശയവിനിമയം നടത്തുന്നതായി റിപ്പോര്‍ട്ട്

Damodaran
|
16 April 2018 11:38 PM IST

ജയലളിത എഴുന്നേറ്റ് ഇരിക്കുന്നുണ്ടെന്നും ഉറങ്ങാനുള്ള മരുന്ന് നല്‍കാതെ ഒരു ദിവസം ചെലവിട്ടെന്നുമാണ് റിപ്പോര്‍ട്ട്, കഴിഞ്ഞ മാസം അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ശേഷം ഇതാദ്യമായാണ് ജയലളിതയുടെ

ചികിത്സയില്‍ കഴിയുന്ന തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യനിലയില്‍ കാര്യമായ പുരോഗതിയുണ്ടെന്നും ആംഗ്യങ്ങളിലൂടെ ആശയവിനിമയം നടത്താന്‍ ഇപ്പോള്‍ കഴിയുന്നുണ്ടെന്നും റിപ്പോര്‍ട്ട്. വിശ്വസനീയ വൃത്തങ്ങളെ ഉദ്ധരിച്ച് ദ ഹിന്ദുവാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. കൃത്രിമ ശ്വാസം നല്‍കുന്നത് തുടരുന്നുണ്ടെന്നും ഇത് നീക്കം ചെയ്യുന്നതോടെ ജയക്ക് സംസാരിക്കാനാകുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ജയലളിത എഴുന്നേറ്റ് ഇരിക്കുന്നുണ്ടെന്നും ഉറങ്ങാനുള്ള മരുന്ന് നല്‍കാതെ ഒരു ദിവസം ചെലവിട്ടെന്നുമാണ് റിപ്പോര്‍ട്ട്, കഴിഞ്ഞ മാസം അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ശേഷം ഇതാദ്യമായാണ് ജയലളിതയുടെ ആരോഗ്യനിലയില്‍ പ്രകടമായ പുരോഗതി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

Similar Posts