< Back
India
സിപിഎം പ്രവര്‍ത്തകരുടെ കണ്ണുകള്‍ ചൂഴ്‌ന്നെടുക്കും: ബിജെപി നേതാവ് സരോജ് പാണ്ഡെസിപിഎം പ്രവര്‍ത്തകരുടെ കണ്ണുകള്‍ ചൂഴ്‌ന്നെടുക്കും: ബിജെപി നേതാവ് സരോജ് പാണ്ഡെ
India

സിപിഎം പ്രവര്‍ത്തകരുടെ കണ്ണുകള്‍ ചൂഴ്‌ന്നെടുക്കും: ബിജെപി നേതാവ് സരോജ് പാണ്ഡെ

Sithara
|
16 April 2018 11:02 AM IST

സിപിഎം പ്രവര്‍ത്തകരുടെ വീടുകളില്‍ കയറി അവരുടെ കണ്ണുകള്‍ ചൂഴ്‌ന്നെടുക്കുമെന്ന് ബിജെപി നേതാവ് സരോജ് പാണ്ഡെ

കേരളത്തിലെ സിപിഎം പ്രവര്‍ത്തകരുടെ കണ്ണുകള്‍ ചൂഴ്‌ന്നെടുക്കുമെന്ന് ബിജെപി നേതാവ് സരോജ് പാണ്ഡെ. സിപിഎം അതിക്രമങ്ങള്‍ തുറന്നുകാട്ടാനാണ് ജനരക്ഷായാത്ര നടത്തുന്നത്. വൈകാതെ ബിജെപി - ആര്‍എസ്എസ് പ്രവര്‍ത്തകരെ ആക്രമിക്കുന്ന സിപിഎം പ്രവര്‍ത്തകരുടെ വീടുകളില്‍ കയറി അവരുടെ കണ്ണുകള്‍ ചൂഴ്‌ന്നെടുക്കുമെന്നും സരോജ് പാണ്ഡെ പറഞ്ഞു. ബിജെപിയുടെ ദേശീയ ജനറല്‍ സെക്രട്ടറിയും മുന്‍ ലോക്‌സഭ എംപിയുമാണ് സരോജ് പാണ്ഡെ.

കേരളവും ബംഗാളും ജനാധിപത്യപരമായി പ്രവര്‍ത്തിക്കണം. ഇല്ലെങ്കില്‍ സര്‍ക്കാരിനെ പിരിച്ചുവിടും. രാജ്യത്ത് അധികാരത്തിലുള്ളത് ബിജെപിയാണ്. 11 കോടിയിലധികം അംഗങ്ങളുണ്ട്. വേണമെങ്കില്‍ കേരളത്തിലെ സര്‍ക്കാരിനെ പിരിച്ചുവിടുമെന്ന് സരോജ് പാണ്ഡെ ഭീഷണി മുഴക്കി.

സരോജ് പാണ്ഡെക്കെതിരെ കേസെടുക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു‍. കലാപത്തിനുളള ആഹ്വാനമാണ് സരോജ് പാണ്ഡെ നടത്തിയതെന്നും അദ്ദേഹം വിമര്‍ശിച്ചു.

Similar Posts