< Back
India
ഗോ രക്ഷകര്‍ തല്ലിക്കൊന്ന ക്ഷീരകര്‍ഷന് നീതി തേടി കിസാന്‍സഭയുടെ ധര്‍ണIndia
ഗോ രക്ഷകര്‍ തല്ലിക്കൊന്ന ക്ഷീരകര്‍ഷന് നീതി തേടി കിസാന്‍സഭയുടെ ധര്‍ണ
|17 April 2018 2:58 PM IST
പെഹ്ലുഖാന്‍റെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കുക, കുടംബത്തിലൊരാള്‍ക്ക് ജോലി നല്‍കുക തുടങ്ങി 10 ഇന ആവശ്യങ്ങള്‍ ഉന്നയിച്ചു
രാജസ്ഥാനിലെ അല്‍വാറില്‍ ഗോ രക്ഷകര്‍ അടിച്ച് കൊന്ന ക്ഷീര കര്‍ഷന്‍ പെഹ്ലുഖാന് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് അഖിലേന്ത്യ കിസാന്‍സഭ ഡല്‍ഹിയില്‍ ധര്‍ണ്ണ നടത്തി. പെഹ്ലുഖാന്‍റെ ബന്ധുക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തു. പെഹ്ലുഖാന്‍റെ കുടുംബത്തിന് രാജസ്ഥാന്‍ സര്‍ക്കാര്‍ ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കുക, കുടംബത്തിലൊരാള്‍ക്ക് ഹരിയാന സര്‍ക്കാര്‍ ജോലി നല്‍കുക തുടങ്ങി 10 ഇന ആവശ്യങ്ങള്‍ ഉന്നയിച്ച് പ്രധാനമന്ത്രിക്ക് കത്തയച്ചതായി കിസാന്‍സഭാ നേതൃത്വം അറിയിച്ചു.