< Back
India
സായിബാബക്കു നേരെ വീണ്ടും എബിവിപി ആക്രമണംസായിബാബക്കു നേരെ വീണ്ടും എബിവിപി ആക്രമണം
India

സായിബാബക്കു നേരെ വീണ്ടും എബിവിപി ആക്രമണം

admin
|
18 April 2018 12:12 PM IST

നൂറോളം വിദ്യാര്‍ഥികള്‍ ചേര്‍ന്ന് സുരക്ഷ ചങ്ങല സൃഷ്ടിച്ചതിനാല്‍ സായിബാബ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. സായിബാബയെ രക്ഷിക്കാന്‍.....

മാവോ ബന്ധമുണ്ടെന്ന് ആരോപണമുയര്‍ത്തി അറസ്റ്റ് ചെയ്യപ്പെട്ട ശേഷം ജാമ്യത്തിലിറങ്ങിയ ഡല്‍ഹി സര്‍വ്വകലാശാല പ്രഫസര്‍ ജിഎന്‍ സായിബാബക്കു നേരെ വീണ്ടും എബിവിപിയുടെ ആക്രമണ ശ്രമം. രാം ലാല്‍ ആനന്ദ് കോളജില്‍ തിങ്കളാഴ്ചയാണ് സംഭവം. നൂറോളം വിദ്യാര്‍ഥികള്‍ ചേര്‍ന്ന് സുരക്ഷ ചങ്ങല സൃഷ്ടിച്ചതിനാല്‍ സായിബാബ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. സായിബാബയെ രക്ഷിക്കാന്‍ ശ്രമിച്ച അധ്യാപകരും എബിവിപി അനുഭാവികളും തമ്മില്‍ നേരിയ സംഘര്‍ഷമുണ്ടായി.

അറസ്റ്റിനെ തുടര്‍ന്ന് സസ്പെന്‍ഷനിലായ സായിബാബക്കെതിരായ നടപടി പുനഃപരിശോധിക്കാന്‍ ഒരു ഏകാംഗ കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്. ക്യാമ്പസിനു പുറത്തു നിന്നവരാണ് തനിക്കെതിരെ ആക്രമണം അഴിച്ചുവിട്ടതെന്നും തന്നെ തിരിച്ചെടുക്കുന്നതിനോട് ഇവര്‍ക്ക് വിയോജിപ്പാണെന്നും സായിബാബ പറഞ്ഞു. വെള്ളിയാഴ്ച നടന്ന വാര്‍ഷികാഘോഷ പരിപാടിയില്‍ പങ്കെടുക്കാന്‍ സായിബാബ എത്തിയപ്പോഴും ആക്രമണ ശ്രമം നടന്നിരുന്നു.

Similar Posts