< Back
India
വാട്ട്സ്ആപ് നിരോധിക്കണമെന്ന് സുപ്രീംകോടതിയില്‍ ഹരജിവാട്ട്സ്ആപ് നിരോധിക്കണമെന്ന് സുപ്രീംകോടതിയില്‍ ഹരജി
India

വാട്ട്സ്ആപ് നിരോധിക്കണമെന്ന് സുപ്രീംകോടതിയില്‍ ഹരജി

admin
|
20 April 2018 7:33 PM IST

വാട്ട്സ്ആപ് പോലുള്ള ആപ്ലിക്കേഷനുകള്‍ സന്ദേശങ്ങള്‍ എന്‍ക്രിപ്റ്റ് ചെയ്യുന്നതിനാല്‍ ഇത് തീവ്രവാദികള്‍ക്കും സാമൂഹ്യവിരുദ്ധ ശക്തികള്‍ക്കും സഹായകരമായി മാറിയിട്ടുള്ളതായി.......

ഏറെ പ്രചാരം നേടിയ മെസേജ് ആപ്ലിക്കേഷനുകളായ വാട്ട്സ്ആപ്, വൈബര്‍ തുടങ്ങിയവ തീവ്രവാദികള്‍ ദുരുപയോഗം ചെയ്യുന്നുണ്ടെന്നും ദേശീയ സുരക്ഷ തന്നെ അപകടത്തിലാക്കുന്നതിനാല്‍ ഇവയുടെ ഉപയോഗം ഇന്ത്യയില്‍ നിരോധിക്കണമെന്നും ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹരജി. വിവരാവകാശ പ്രവര്‍ത്തകനായ സുധീര്‍ യാദവ് നല്‍കിയ ഹരജി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അടുത്ത ബുധനാഴ്ച പരിഗണിക്കും.

വാട്ട്സ്ആപ് പോലുള്ള ആപ്ലിക്കേഷനുകള്‍ സന്ദേശങ്ങള്‍ എന്‍ക്രിപ്റ്റ് ചെയ്യുന്നതിനാല്‍ ഇത് തീവ്രവാദികള്‍ക്കും സാമൂഹ്യവിരുദ്ധ ശക്തികള്‍ക്കും സഹായകരമായി മാറിയിട്ടുള്ളതായി ഹരജിയില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. എന്‍ക്രിപ്റ്റ് ചെയ്ത ഇത്തരം സന്ദേശങ്ങളിലെ ഉള്ളടക്കം മനസിലാക്കുക ശ്രമകരമായ ജോലിയാണ്. 256 ബിറ്റ് എന്‍ക്രിപ്റ്റ് സന്ദേശം ഡീക്രിപ്റ്റ് ചെയ്യാന്‍ നൂറിലേറെ വര്‍ഷങ്ങള്‍ വേണ്ടിവരുമെന്നും തന്‍റെ ഹരജിയില്‍ യാദവ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

Similar Posts