3900 കോടിയുടെ നികുതി വെട്ടിപ്പ്: അദാനിക്കെതിരായ നടപടി അവസാനിപ്പിക്കാന്‍ ഡിആര്‍ഐ3900 കോടിയുടെ നികുതി വെട്ടിപ്പ്: അദാനിക്കെതിരായ നടപടി അവസാനിപ്പിക്കാന്‍ ഡിആര്‍ഐ
|ആയിരക്കണക്കിന് കോടി രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയെന്ന ആരോപണം നേരിടുന്ന അദാനി ഗ്രൂപ്പ് സ്ഥാപനങ്ങള്‍ക്കെതിരായ നടപടികള്‍ അവസാനിപ്പിക്കാന്‍ ഡിആര്‍ഐ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ വിഎസ് സിങിന്‍റെ ഉത്തരവ്.
ആയിരക്കണക്കിന് കോടി രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയെന്ന ആരോപണം നേരിടുന്ന അദാനി ഗ്രൂപ്പ് സ്ഥാപനങ്ങള്‍ക്കെതിരായ നടപടികള്‍ അവസാനിപ്പിക്കാന്‍ ഡിആര്‍ഐ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ വിഎസ് സിങിന്‍റെ ഉത്തരവ്.

അദാനി ഗ്രൂപ്പ് സ്ഥാപനങ്ങളുടെ പേരില്‍ ഇറക്കുമതി ചെയ്ത ഊര്‍ജസാമഗ്രികള്‍ അടക്കമുള്ള വസ്തുവകകള്‍ക്ക് കൂടിയ വില രേഖപ്പെടുത്തുകയും ഇതുവഴി നികുതിരഹിതമായോ അഞ്ച് ശതമാനത്തില്‍ കുറഞ്ഞ നികുതി നല്‍കുകയോ ചെയ്ത് വെട്ടിപ്പ് നടത്തിയെന്നുമാണ് അദാനി ഗ്രൂപ്പിനെതിരായ റിപ്പോര്‍ട്ട്. അനര്‍ഹമായ നികുതിയിളവ് നേടിയതു വഴി 3974.12 കോടി രൂപയുടെ അധികനേട്ടം അദാനി ഗ്രൂപ്പുണ്ടാക്കിയെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ അദാനി പവര്‍ മഹാരാഷ്ട്ര ലിമിറ്റഡ്, അദാനി പവര്‍ രാജസ്ഥാന്‍ ലിമിറ്റഡ്, ഇലക്ട്രോജന്‍ ഇന്‍ഫ്രാ ഹോള്‍ഡിങ്സ് എന്നീ സ്ഥാപനങ്ങള്‍ക്കെതിരായ കേസിലെ കണ്ടെത്തലുകള്‍ താന്‍ അംഗീകരിക്കുന്നില്ലെന്നാണ് സിങിന് ഇതേക്കുറിച്ചുള്ള വിശദീകരണം.
ഈ സാഹചര്യത്തിലാണ് നടപടികള്‍ നിര്‍ത്തിവെക്കാന്‍ താന്‍ ഉത്തരവിട്ടതെന്നും അദ്ദേഹം വ്യക്തമാക്കി. സിങിന്‍റെ ഉത്തരവ് കസ്റ്റംസ് കമ്മീഷണര്‍ അധ്യക്ഷനായ കമ്മിറ്റി അവലോകനം ചെയ്യും. 30 ദിവസത്തിനുള്ളില്‍ അവലോകന റിപ്പോര്‍ട്ടില്‍ തീരുമാനമുണ്ടാകും. ഇതിന്‍റെ നടപടി ക്രമങ്ങളില്‍ ഡിആര്‍ഐക്ക് പ്രത്യേകിച്ച് പങ്കൊന്നുമുണ്ടാകില്ല. ഇന്ത്യന്‍ എക്സ്പ്രസ് പത്രമാണ് അദാനി ഗ്രൂപ്പിന്‍റെ നികുതി വെട്ടിപ്പ് സംബന്ധിച്ച കേസില്‍ ഡിആര്‍ഐ നോട്ടീസ് നല്‍കിയ വിവരം റിപ്പോര്‍ട്ട് ചെയ്തത്.