< Back
India
മദ്യമാഫിയക്കെതിരെ ശബ്ദിച്ച സ്ത്രീയെ മര്‍ദ്ദിച്ച് നഗ്നയാക്കി നടത്തിമദ്യമാഫിയക്കെതിരെ ശബ്ദിച്ച സ്ത്രീയെ മര്‍ദ്ദിച്ച് നഗ്നയാക്കി നടത്തി
India

മദ്യമാഫിയക്കെതിരെ ശബ്ദിച്ച സ്ത്രീയെ മര്‍ദ്ദിച്ച് നഗ്നയാക്കി നടത്തി

Sithara
|
21 April 2018 10:30 AM IST

മദ്യമാഫിയയെ പിടികൂടാന്‍ വനിതാ കമ്മീഷനെയും പൊലീസിനെയും സഹായിച്ച സ്ത്രീയെ മര്‍ദ്ദിച്ച് നഗ്നയാക്കി നടത്തി.

മദ്യമാഫിയയെ പിടികൂടാന്‍ വനിതാ കമ്മീഷനെയും പൊലീസിനെയും സഹായിച്ച സ്ത്രീയെ മര്‍ദ്ദിച്ച് നഗ്നയാക്കി നടത്തി. ഡല്‍ഹിയിലെ നരേലയിലാണ് സംഭവം. സംഭവം ഞെട്ടിപ്പിക്കുന്നതും ലജ്ജാകരവുമാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍ പ്രതികരിച്ചു.

നരേലയിലെ അനധികൃത മദ്യവില്‍പനയെ കുറിച്ച് കഴിഞ്ഞ ദിവസം സ്ത്രീ വനിതാ കമ്മീഷന് വിവരം നല്‍കിയിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ റെയ്ഡില്‍ അനധികൃതമായി സൂക്ഷിച്ച 300ഓളം മദ്യക്കുപ്പികള്‍ പിടികൂടുകയും ചെയ്തു. പിന്നാലെ ഇന്ന് രാവിലെയാണ് സ്ത്രീ ആക്രമിക്കപ്പെട്ടത്. 25ഓളം പേര്‍ ഇരുമ്പ് ദണ്ഡുമായി വന്ന് സ്ത്രീയ മര്‍ദ്ദിക്കുകയായിരുന്നു. തുടര്‍ന്ന് സ്ത്രീയുടെ വസ്ത്രം വലിച്ചുകീറി അവരെ നഗ്നയാക്കി നടത്തുകയും ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയും ചെയ്തു. പ്രദേശത്തെ ക്രിമിനലുകള്‍ ഈ ദൃശ്യങ്ങള്‍ ഫോണ്‍ വഴി വ്യാപകമായി ഷെയര്‍ ചെയ്യുകയും ചെയ്തു.

പ്രദേശത്ത് നിയമവാഴ്ചയല്ല ഗുണ്ടാവാഴ്ചയാണെന്ന് വനിതാ കമ്മീഷന്‍ വിമര്‍ശിച്ചു. സ്ത്രീയെ അക്രമികളില്‍ നിന്ന് രക്ഷിക്കാന്‍ ശ്രമിച്ച പൊലീസിനെയും സംഘം മര്‍ദ്ദിച്ചെന്നും വനിതാ കമ്മീഷന്‍ അറിയിച്ചു. സംഭവത്തില്‍ പൊലീസെടുത്ത നടപടികളെ കുറിച്ച് വനിതാ കമ്മീഷന്‍ ഡപ്യൂട്ടി കമ്മീഷണറില്‍ നിന്ന് വിശദീകരണം തേടി.

Related Tags :
Similar Posts