< Back
India
ലാലു നിരപരാധിയെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ ആര്‍ജെഡിയുടെ ന്യായയാത്രIndia
ലാലു നിരപരാധിയെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ ആര്‍ജെഡിയുടെ ന്യായയാത്ര
|21 April 2018 1:56 PM IST
മുന്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവിന്‍റെ നേതൃത്വത്തിലാണ് യാത്ര.
ആര്‍ജെഡിയുടെ ന്യായയാത്രക്ക് ഇന്ന് ബിഹാറില്‍ തുടക്കം. കാലിത്തീറ്റ കുംഭകോണക്കേസില്‍ ലാലുവിന്‍റെ നിരപരാധിത്വം ബോധിപ്പിക്കുകയാണ് ത്രിദിന യാത്രയുടെ ലക്ഷ്യം. മുന്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവിന്‍റെ നേതൃത്വത്തിലാണ് യാത്ര. ബിജെപി തുടര്‍ച്ചയായി ലാലുവിനെയും കുടുംബത്തെയും വേട്ടയാടുകയാണെന്നും ലാലുവിന് കാലിത്തീറ്റ കുംഭകോണക്കേസില്‍ പങ്കില്ലെന്നുമാണ് തേജസ്വി യാദവിന്റെ വിശദീകരണം. നിതീഷ് കുമാറിന് എതിരെയും രൂക്ഷ വിമര്‍ശനമാണ് ആര്‍ജെഡി ഉന്നയിക്കുന്നത്. നിലവില്‍ റാഞ്ചിയിലെ ബിര്‍സ മുണ്ട ജയിലിലാണ് ലാലു.