< Back
India
ഇന്തോനേഷ്യയില്‍ ഇന്ത്യക്കാരന്‍റെ വധശിക്ഷ ഇന്ന് നടപ്പിലാക്കും; ഒഴിവാക്കാന്‍ ശ്രമം തുടരുന്നതായി സുഷമ സ്വരാജ്ഇന്തോനേഷ്യയില്‍ ഇന്ത്യക്കാരന്‍റെ വധശിക്ഷ ഇന്ന് നടപ്പിലാക്കും; ഒഴിവാക്കാന്‍ ശ്രമം തുടരുന്നതായി സുഷമ സ്വരാജ്
India

ഇന്തോനേഷ്യയില്‍ ഇന്ത്യക്കാരന്‍റെ വധശിക്ഷ ഇന്ന് നടപ്പിലാക്കും; ഒഴിവാക്കാന്‍ ശ്രമം തുടരുന്നതായി സുഷമ സ്വരാജ്

Damodaran
|
22 April 2018 5:47 PM IST

ഗുര്‍ദീപ് സിങ് എന്ന ഇന്ത്യക്കാരനുള്‍പ്പെടെ 14 പേരുടെ വധശിക്ഷയാണ് ഇന്ന് നടപ്പിലാക്കുക. ഇന്തോനേഷ്യയിലേക്ക് 300 ഗ്രാം .....


മയക്കുമരുന്ന് കടത്തിന് വധശിക്ഷ വിധിക്കപ്പെട്ട ഇന്ത്യക്കാരന്‍റെ ശിക്ഷവിധി ഇന്ന് നടപ്പിലാക്കും. ശിക്ഷ നടപ്പിലാക്കുന്നത് തടയാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് വ്യക്തമാക്കി. ഗുര്‍ദീപ് സിങ് എന്ന ഇന്ത്യക്കാരനുള്‍പ്പെടെ 14 പേരുടെ വധശിക്ഷയാണ് ഇന്ന് നടപ്പിലാക്കുക. ഇന്തോനേഷ്യയിലേക്ക് 300 ഗ്രാം ഹെറോയിന്‍ കടത്താന്‍ ശ്രമിച്ച കുറ്റത്തിന് 12 വര്‍ഷം മുമ്പാണ് സിങ് പിടിയിലായത്. 2005ലാണ് ജില്ലാ കോടതി ഇദ്ദേഹത്തിന് വധശിക്ഷ വിധിച്ചത്.

Similar Posts