< Back
India
വോട്ടിന് വേണ്ടി പുകഴ്ത്തിയതല്ല; നിങ്ങളാണ് യഥാര്‍ത്ഥ ഇന്ത്യക്കാര്‍: മലയാളികളോട് കട്ജുവോട്ടിന് വേണ്ടി പുകഴ്ത്തിയതല്ല; നിങ്ങളാണ് യഥാര്‍ത്ഥ ഇന്ത്യക്കാര്‍: മലയാളികളോട് കട്ജു
India

വോട്ടിന് വേണ്ടി പുകഴ്ത്തിയതല്ല; നിങ്ങളാണ് യഥാര്‍ത്ഥ ഇന്ത്യക്കാര്‍: മലയാളികളോട് കട്ജു

Sithara
|
22 April 2018 8:25 PM IST

മലയാളികളാണ് യഥാര്‍ഥ ഇന്ത്യക്കാര്‍ എന്ന പ്രസ്താവന ആവര്‍ത്തിച്ച് ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു രംഗത്ത്.

മലയാളികളാണ് യഥാര്‍ഥ ഇന്ത്യക്കാര്‍ എന്ന പ്രസ്താവന ആവര്‍ത്തിച്ച് ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു രംഗത്ത്. മലയാളികളെ സന്തോഷിപ്പിക്കാനായി പറഞ്ഞതല്ല. നിങ്ങളുടെ വോട്ട് എനിക്ക് വേണ്ട. ഞാന്‍ കേരളത്തില്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ല. കേരളത്തിലെന്ന് മാത്രമല്ല എവിടെ നിന്നും മത്സരിക്കില്ല. അതുകൊണ്ട് തന്നെ മലയാളികളെ സുഖിപ്പിക്കേണ്ട ആവശ്യം തനിക്കില്ലെന്നും കട്ജു ഫേസ് ബുക്കില്‍ കുറിച്ചു.

പക്ഷേ മലയാളികളെ കുറിച്ച് പറഞ്ഞത് വസ്തുതയാണ്. നിങ്ങളാണ് യഥാര്‍ഥത്തില്‍ ഇന്ത്യയുടെ നാനാത്വത്തെ പ്രതിനിധീകരിക്കുന്നത്. വടക്കേ അമേരിക്ക പോലെ കുടിയേറ്റക്കാരുടെ രാജ്യമായ ഇന്ത്യയില്‍ നിങ്ങളില്‍ ഞാന്‍ കാണുന്നത് ഇന്ത്യയുടെ സത്തയാണ്. അതുകൊണ്ട് തന്നെ നിങ്ങളാണ് ഏറ്റവും മികച്ച ഇന്ത്യക്കാര്‍. എല്ലാ ഇന്ത്യക്കാരും മലയാളികളെ കണ്ടുപഠിക്കണം. മലയാളികള്‍ നീണാള്‍ വാഴട്ടെ എന്ന് പറഞ്ഞാണ് കട്ജു ഈ കുറിപ്പും അവസാനിപ്പിച്ചത്.

Let me tell Keralites. I dont want your votes. I will never stand for elections in Kerala ( in fact I will never stand...

Publicado por Markandey Katju em Sexta, 12 de agosto de 2016
Related Tags :
Similar Posts