< Back
India
പാക് കലാകാരന്‍മാര്‍ക്ക് വിസ നിഷേധിച്ചിട്ടില്ല, തിരിച്ചയച്ചിട്ടുമില്ല: കേന്ദ്രംപാക് കലാകാരന്‍മാര്‍ക്ക് വിസ നിഷേധിച്ചിട്ടില്ല, തിരിച്ചയച്ചിട്ടുമില്ല: കേന്ദ്രം
India

പാക് കലാകാരന്‍മാര്‍ക്ക് വിസ നിഷേധിച്ചിട്ടില്ല, തിരിച്ചയച്ചിട്ടുമില്ല: കേന്ദ്രം

Alwyn
|
22 April 2018 7:01 AM IST

പാകിസ്താന്‍ കലാകാരന്‍മാര്‍ക്ക് ഇന്ത്യയിലേക്കുള്ള വിസ നിഷേധിക്കുകയോ തിരിച്ചയക്കുകയോ ചെയ്യില്ലെന്ന് ആഭ്യന്തരമന്ത്രാലയം.

പാകിസ്താന്‍ കലാകാരന്‍മാര്‍ക്ക് ഇന്ത്യയിലേക്കുള്ള വിസ നിഷേധിക്കുകയോ തിരിച്ചയക്കുകയോ ചെയ്യില്ലെന്ന് ആഭ്യന്തരമന്ത്രാലയം. ഇത്തരത്തിലൊരു തീരുമാനവും മന്ത്രാലയം എടുത്തിട്ടില്ല. പാക് കലാകാരന്‍മാര്‍ക്ക് ഇന്ത്യ വിസ നിഷേധിക്കുന്നു എന്ന വാര്‍ത്തകള്‍ക്കിടയിലാണ് ആഭ്യന്തര മന്ത്രാലത്തിന്റെ വിശദീകരണം. ഉറി ആക്രമണം ഉള്‍പ്പെടെ ഇന്ത്യ - പാക് അതിര്‍ത്തി പ്രദേശങ്ങളില്‍ വര്‍ധിച്ചുവന്ന ഭീകരാക്രമണങ്ങള്‍ക്കിടെ വിവിധ സംഘപരിവാര്‍ സംഘടനകള്‍ പാക് സ്വദേശികളോട് ഇന്ത്യ വിട്ട് പോകാന്‍ ആവശ്യപ്പെട്ടുകൊണ്ട് രംഗത്തെത്തിയിരുന്നു. പാകിസ്താന്‍ നടനും പാട്ടുകാരനുമായ ഫവാദ് ഖാന്‍, നടി മഹിറ ഖാന്‍ എന്നിവരോട് ഇന്ത്യ വിടാന്‍ മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന ആവശ്യപ്പെട്ടത് വന്‍ വിവാദമായിരുന്നു.

Similar Posts