< Back
India
2000 രൂപയുടെ നോട്ട് വെള്ളത്തില്‍ കഴുകിയാല്‍ എന്തുസംഭവിക്കും ?2000 രൂപയുടെ നോട്ട് വെള്ളത്തില്‍ കഴുകിയാല്‍ എന്തുസംഭവിക്കും ?
India

2000 രൂപയുടെ നോട്ട് വെള്ളത്തില്‍ കഴുകിയാല്‍ എന്തുസംഭവിക്കും ?

Alwyn K Jose
|
22 April 2018 11:15 AM IST

പുതിയൊരു സ്‍മാര്‍ട്ട്ഫോണ്‍ വിപണിയിലെത്തിയാല്‍ കമ്പനി അവകാശപ്പെടുന്ന സവിശേഷതകള്‍ പരിശോധിക്കാന്‍ ചിലര്‍ ചില വിചിത്ര പരീക്ഷണങ്ങള്‍ നടത്താറുണ്ട്.

പുതിയൊരു സ്‍മാര്‍ട്ട്ഫോണ്‍ വിപണിയിലെത്തിയാല്‍ കമ്പനി അവകാശപ്പെടുന്ന സവിശേഷതകള്‍ പരിശോധിക്കാന്‍ ചിലര്‍ ചില വിചിത്ര പരീക്ഷണങ്ങള്‍ നടത്താറുണ്ട്. വെള്ളത്തില്‍ കഴുകിയും ചുറ്റിക കൊണ്ട് അടിച്ചും കെട്ടിടത്തിനു മുകളില്‍ നിന്നു താഴേക്കെറിഞ്ഞും കോളയില്‍ മുക്കിയുമൊക്കെ പല രീതിയില്‍ പോകും പരീക്ഷണങ്ങള്‍. ഇത്തരം വീഡിയോകള്‍ക്ക് യൂട്യൂബിലും സോഷ്യല്‍മീഡിയകളിലും ലഭിക്കുന്ന സ്വീകരണവും വളരെ വലുതാണ് താനും. ഇത്തരത്തില്‍ പുതിയ 2000 രൂപ നോട്ടും പരീക്ഷണങ്ങള്‍ക്ക് വിധേയമായി. മുമ്പ് നോട്ടില്‍ ചിപ്പുണ്ടോയെന്ന് അറിയാന്‍ കീറി നോക്കിയതു പോലെയല്ല, നോട്ടിന്റെ ഗുണമേന്മ പരിശോധിക്കാന്‍ വെള്ളത്തില്‍ കഴുകിയാണ് പരീക്ഷണം. യൂട്യൂബില്‍ വന്‍ഹിറ്റായ ഇതിന്റെ വീഡിയോ വലിയ വാര്‍ത്തയുമായി കഴിഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ച യൂട്യൂബിലെത്തിയ വീഡിയോ 73 ലക്ഷത്തിലേറെ പേരാണ് കണ്ടത്. സംഭവം ഹിറ്റായതോടെ സമാനമായ നിരവധി വീഡിയോകളാണ് യൂട്യൂബിലും സോഷ്യല്‍മീഡിയയലും പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നത്.

Related Tags :
Similar Posts