< Back
India
ശശികലയെ മുഖ്യമന്ത്രിയായി ജനം ആഗ്രഹിക്കുന്നില്ല, താന്‍ മത്സരിക്കും: ദീപIndia
ശശികലയെ മുഖ്യമന്ത്രിയായി ജനം ആഗ്രഹിക്കുന്നില്ല, താന്‍ മത്സരിക്കും: ദീപ
|22 April 2018 7:03 PM IST
ശശികല മുഖ്യമന്ത്രിയാകുന്ന ദിവസം തമിഴ്നാടിന് കരിദിനമാണെന്ന് ജയലളിതയുടെ സഹോദരപുത്രി
ശശികലയെ മുഖ്യമന്ത്രിയായി ജനം ആഗ്രഹിക്കുന്നില്ലെന്ന് ജയലളിതയുടെ സഹോദരപുത്രി ദീപ ജയകുമാര്‍. തമിഴ് ജനത വോട്ട് ചെയ്തത് ശശികലക്കല്ല. ശശികലയെ മുഖ്യമന്ത്രിയായി ജനങ്ങളുടെ മേല്‍ അടിച്ചേല്‍പിക്കുകയാണ്. ശശികല മുഖ്യമന്ത്രിയാകുന്ന ദിവസം തമിഴ്നാടിന് കരിദിനമാണ്. താന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും ദീപ ജയകുമാര്‍ പറഞ്ഞു.
33 വര്‍ഷം ഒപ്പമുണ്ടായിരുന്നു എന്നത് മുഖ്യമന്ത്രിയാകാനുള്ള യോഗ്യതയല്ല. ജനങ്ങള്‍ തെരഞ്ഞെടുത്ത നേതാവാണ് മുഖ്യമന്ത്രിയാകേണ്ടത്. തന്റെ പാര്‍ട്ടിയുടെ പ്രഖ്യാപനം വൈകാതെ ഉണ്ടാകുമെന്നും ദീപ പറഞ്ഞു.
ജയലളിതയുടെ മരണം സംബന്ധിച്ച് സംശയം ദീപ ജയകുമാര്‍ വീണ്ടും ഉന്നയിച്ചു. മരണം സംബന്ധിച്ച് ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ ഇനിയും ബാക്കിയാണെന്നും ദീപ പറഞ്ഞു.