< Back
India
കശ്മീര്‍ വീണ്ടും ആശങ്കയുടെ നിഴലില്‍കശ്മീര്‍ വീണ്ടും ആശങ്കയുടെ നിഴലില്‍
India

കശ്മീര്‍ വീണ്ടും ആശങ്കയുടെ നിഴലില്‍

Jaisy
|
22 April 2018 8:43 PM IST

ഇന്നലെയുണ്ടായ ആക്രമണത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടിരുന്നു

ഇന്നലെ കുല്‍ഗാമിലുണ്ടായ തീവ്രവാദി ആക്രമണത്തോടെ കശ്മീര്‍ വീണ്ടും ആശങ്കയുടെ നിഴലില്‍. ഇന്നലെയുണ്ടായ ആക്രമണത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടിരുന്നു. അഞ്ച് പൊലീസുകാരും രണ്ട് ബാങ്ക് ജീവനക്കാരുമാണ് കൊല്ലപ്പെട്ടത്. അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ ലംഘിച്ച് ഇന്ത്യന്‍ സൈനിക പോസ്റ്റിന് നേരെ ആക്രമണം നടത്തിയ പാക് സൈന്യം, രണ്ട് ജവാന്മാരുടെ മൃതദേഹം വൃകൃതമാക്കിയതിനെതിരെ രൂക്ഷമായി പ്രതികരിച്ച ഇന്ത്യ ശക്തമായ തിരിച്ചടി നല്‍കുമെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു. പാക് സൈനിക മേധാവിയായി ജനറല്‍ ഖമര്‍ ജാവേദ് ബജ്‍വ കഴിഞ്ഞ ദിവസം സ്ഥാനമേറ്റിരുന്നു. ഇതിന് പിന്നാലെയാണ് കശ്മീര്‍ മേഖലയില്‍ സംഘര്‍ഷാന്തരീക്ഷമുണ്ടായത്.

Related Tags :
Similar Posts