< Back
India
ഹിമാചലിൽ കോൺഗ്രസ് അധികാരത്തിലെത്തും; ക്രമക്കേട് നടന്നില്ലെങ്കിൽ ഗുജറാത്തിലും വീരഭദ്രസിംഗ്'ഹിമാചലിൽ കോൺഗ്രസ് അധികാരത്തിലെത്തും; ക്രമക്കേട് നടന്നില്ലെങ്കിൽ ഗുജറാത്തിലും' വീരഭദ്രസിംഗ്
India

'ഹിമാചലിൽ കോൺഗ്രസ് അധികാരത്തിലെത്തും; ക്രമക്കേട് നടന്നില്ലെങ്കിൽ ഗുജറാത്തിലും' വീരഭദ്രസിംഗ്

Muhsina
|
22 April 2018 9:17 AM IST

ഹിമാചൽ പ്രദേശിൽ കോൺഗ്രസ് വീണ്ടും അധികാരത്തിൽ വരുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് മുഖ്യമന്ത്രി വീരഭദ്രസിംഗ്. നീതിപൂർവ്വമായ തെരഞ്ഞെടുപ്പ് നടന്നാല്‍ ഗുജറാത്തിലും..

ഹിമാചൽ പ്രദേശിൽ കോൺഗ്രസ് വീണ്ടും അധികാരത്തിൽ വരുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് മുഖ്യമന്ത്രി വീരഭദ്രസിംഗ്. നീതിപൂർവ്വമായ തെരഞ്ഞെടുപ്പ് നടന്നാല്‍ ഗുജറാത്തിലും ബിജെപി പരാജയപ്പെടുമെന്നും വീരഭന്ദ്രസിംഗ് പറഞ്ഞു. ചികിത്സയുമായി ബന്ധപ്പെട്ട് കോട്ടയത്ത് എത്തിയപ്പോഴായിരുന്നു വീരഭന്ദ്രസിംഗിന്റെ പ്രതികരണം.

തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച ശേഷം ആയുര്‍വേദ ചികിത്സക്കായി കോട്ടയത്ത് എത്തിയപ്പോഴാണ് വീരഭന്ദ്രസിംഗ് ആത്മവിശ്വാം വ്യക്തമാക്കിയത്. പണവും കേന്ദ്രത്തിലെ അധികാരവും ഉപയോഗിച്ച് എതിരാളികളെ ഇല്ലാതാക്കാനാണ് ബിജെപി ശ്രമിച്ചത്. എന്നാല്‍ ഇത് ഹിമാലചല്‍ പ്രദേശിലെ ജനം തിരിച്ചറിഞ്ഞു കഴിഞ്ഞുവെന്നാണ് വീരഭന്ദ്രസിംഗ് പറയുന്നത്. ഹിമാചലില്‍ മാത്രമല്ല ഗുജറാത്തിലും ബിജെപിയെ തകര്‍ക്കാന്‍ സാധിക്കുമെന്ന ശുഭ പ്രതീക്ഷയും വീരഭന്ദ്രസിംഗ് മുന്നോട്ട് വെച്ചു. വോട്ടിംഗ് യന്ത്രത്തിൽ ക്രിത്രിമം നടത്തിയില്ലെങ്കിൽ വിധി അനുകൂലമാകും. കോട്ടയം തിരുനക്കര മഹാദേവക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തിയ അദ്ദേഹം 10 ദിവസം കേരളത്തില്‍ ഉണ്ടാകും. ഭാര്യാ പ്രതിഭാ സിങും യാത്രയില്‍ ഒപ്പമുണ്ട്.

Similar Posts