< Back
India
വിജയ് മല്യക്ക് ജാമ്യംവിജയ് മല്യക്ക് ജാമ്യം
India

വിജയ് മല്യക്ക് ജാമ്യം

Ubaid
|
26 April 2018 4:52 AM IST

തന്നെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും കുറ്റവാളിയെ കൈമാറണമെന്ന ഹരജിയില്‍ വാദം തുടങ്ങുക മാത്രമാണ് ചെയ്തതെന്നും പതിവു പോലെ ഇന്ത്യന്‍ മാധ്യമങ്ങള്‍ വിഷയം പര്‍വ്വതീകരിക്കുക മാത്രമായിരുന്നുവെന്നും മല്യ അവകാശപ്പെട്ടു.....

ലണ്ടനിൽ അറസ്റ്റിലായ വിവാദ വ്യവസായി വിജയ് മല്യക്ക് ജാമ്യം. വെസ്റ്റ് മിനിസ്റ്റര്‍ കോടതിയാണ് ജാമ്യം നല്‍കിയത്. സ്കോട്‍ലൻഡ് യാർഡ് ആണ് മല്യയെ അറസ്റ്റ് ചെയ്തത്. അതേസമയം തന്നെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും കുറ്റവാളിയെ കൈമാറണമെന്ന ഹരജിയില്‍ വാദം തുടങ്ങുക മാത്രമാണ് ചെയ്തതെന്നും പതിവു പോലെ ഇന്ത്യന്‍ മാധ്യമങ്ങള്‍ വിഷയം പര്‍വ്വതീകരിക്കുക മാത്രമായിരുന്നുവെന്നും മല്യ അവകാശപ്പെട്ടു.

9,000 കോടി രൂപ ഇന്ത്യയിലെ ബാങ്കുകളിൽ നിന്നും വായ്പ എടുത്ത ശേഷം തിരിച്ചടയ്ക്കാതെ ലണ്ടനിലേക്ക് മുങ്ങുകയായിരുന്നു മല്യ. ബ്രിട്ടനിൽ കഴിയുന്ന മല്യയെ തിരികെ എത്തിക്കാൻ ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. കുറ്റവാളികളെ കൈമാറുന്നതിന് ഇരുരാജ്യങ്ങളും തമ്മിലുള്ള കരാർപ്രകാരം മല്യയെ ഇന്ത്യയിലേക്കു തിരികെ അയക്കണമെന്ന് ആവശ്യപ്പെട്ട് ഫെബ്രുവരി എട്ടിന് ഇന്ത്യ ബ്രിട്ടന് കത്തു നൽകിയിരുന്നു. ഇന്ത്യയുടെ ആവശ്യപ്രകാരമാണ് മല്യയെ ലണ്ടനിൽ അറസ്റ്റ് ചെയ്തിരിക്കുന്നതെന്നും ഇന്ത്യയ്ക്ക് വിട്ടുനൽകുമെന്നുമാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

Related Tags :
Similar Posts